ഒമാനിലെ വാദി അൽ കബീറിലെ പള്ളിക്ക് സമീപം ചൊവ്വാഴ്ചയുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അധികാരികൾ പുറത്തുവിട്ട പ്രാഥമിക വിവരം അനുസരിച്ച്, കിഴക്കൻ മസ്‌കറ്റിലെ ഒരു പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പ്പ് സംഭവത്തിൽ റോയൽ ഒമാൻ പോലീസ് അതിവേഗം ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുള്ള എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കുകയും ചെയ്തു.
പ്രാഥമിക വിവരമനുസരിച്ച്, വാദി അൽ കബീർ മേഖലയിലെ ഒരു പള്ളിയുടെ പരിസരത്തുണ്ടായ വെടിവെയ്പ്പിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒമാനി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ, പുലർച്ചെ നിരവധി റൗണ്ട് വെടിയൊച്ചകൾ കേൾക്കാം. പോലീസ് സൈറണുകൾ മുഴങ്ങുകയും നിയമപാലകരുടെ വാഹനങ്ങൾ പള്ളി വളയുകയും ചെയ്തപ്പോൾ ഫജ്‌റിനായി (പ്രഭാത പ്രാർത്ഥന) ഒത്തുകൂടിയ ധാരാളം വിശ്വാസികൽ പ്രാണരക്ഷാർത്ഥം ഓടുന്നത് കാണാം
വെടിവയ്പ്പുണ്ടായ സാഹചര്യം പുറത്തുകൊണ്ടുവരാൻ തെളിവുകൾ ശേഖരിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ഈ ദുരന്തത്തിൽ അകപ്പെട്ടവർക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അവർ ആശംസിച്ചു.
+ There are no comments
Add yours