മിഡിൽ ഈസ്റ്റിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സൗദിയിലൂടെ

1 min read
Spread the love

സൗദി: മിഡിൽ ഈസ്റ്റിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സൗദി അറേബ്യയിൽ പ്രവർത്തിപ്പിക്കുമെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽജാസർ(Salih Aljazer) പറഞ്ഞു. ദുബൈയിൽ നടക്കുന്ന കോപ്പ് 28 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബദൽ ഊർജ്ജം ഉപയോഗിച്ചുള്ള ഗതാഗതച്ചെലവ് അതിവേഗം കുറഞ്ഞ് വരുന്നത് പ്രതീക്ഷ പകരുന്നുണ്ട്. കാർബൺ ബഹിർഗമനം കുറക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും അഭമുഖീകരിക്കുന്നുണ്ട്. ജനസംഖ്യ വർധനവും ഗതാഗതത്തിന്റെ വർദ്ധിച്ച ഉപയോഗവും ഇതിൽ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിനും കാർബൺ ബഹിർഗമനിത്തിനും ഇടയാക്കുന്ന മലിനീകരണ തോത് ഏറ്റവും കൂടുതൽ വർധിച്ച മേഖലയാണ് ഗതഗത മേഖലയെന്നും മന്ത്രി കൂട്ടിചേർത്തു. സൗദി കിരീടവകാശിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പ്രോഗ്രാം ലക്ഷ്യം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours