ഷെയ്ഖ് സായിദ് റോഡിൽ ഒന്നിലധികം വാഹനങ്ങൾ ഇടിച്ച് അപകടങ്ങളുണ്ടായതായി റിപ്പോർട്ട്. ഗതാഗതകുരുക്കും നേരിട്ടു. അബുദാബിയിലേക്കുള്ള ലാസ്റ്റ് എക്‌സിറ്റിന് മുമ്പ് നിരവധി വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടമാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് അതോറിറ്റി അറിയിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു.
2023 ലെ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകളിൽ ആഭ്യന്തര മന്ത്രാലയം (MoI) അടുത്തിടെ ‘ഓപ്പൺ ഡാറ്റ’ അപ്‌ലോഡ് ചെയ്തിരുന്നു, ഏത് റോഡുകളും തെരുവുകളുമാണ് അപകടങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളതെന്ന് തിരിച്ചറിഞ്ഞു.
16 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദുബായിലെ ഷെയ്ഖ് സായിദ് റോഡ് മൂന്നാം സ്ഥാനത്താണ്.
+ There are no comments
Add yours