കുറ്റകൃത്യങ്ങൾ തടയാൻ റാസൽഖൈമ പോലീസിനെ സഹായിക്കാൻ പുതിയ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം അവതരിപ്പിച്ചു. ചൊവ്വാഴ്ച പ്രഖ്യാപിച്ച പ്രധാന റോഡ് സുരക്ഷാ പദ്ധതിക്ക് കീഴിൽ റാസൽഖൈമയിലെ ചില വാഹനങ്ങളെ പുതിയ സംവിധാനം ട്രാക്ക് ചെയ്യും.
ഈ ‘വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം’ എമിറേറ്റിലെ കുറ്റകൃത്യങ്ങളെ ചെറുക്കാൻ സഹായിക്കുമെന്ന് റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.
സുരക്ഷാ പരിരക്ഷ ആവശ്യമുള്ള വാഹനങ്ങളിൽ ട്രാക്കർ ഉപയോഗിക്കുമെന്നും സേവനം ഇലക്ട്രോണിക് രീതിയിൽ ലഭ്യമാകുമെന്നും മേജർ ജനറൽ അൽ നുഐമി പറഞ്ഞു.
പബ്ലിക് റിസോഴ്സ് അതോറിറ്റിയുടെ സഹകരണത്തോടെയും വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പിൻ്റെ മേൽനോട്ടത്തിലുമാണ് പദ്ധതി ആരംഭിച്ചത്.
അത്യാധുനിക സാങ്കേതിക വിദ്യകളാൽ പ്രവർത്തിക്കുന്ന ഈ പദ്ധതി റാസൽഖൈമ പോലീസിൻ്റെ സുരക്ഷാ പദ്ധതികൾക്ക് വേറിട്ട കൂട്ടിച്ചേർക്കലായിരിക്കുമെന്ന് ഇലക്ട്രോണിക് സർവീസസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗ് ജനറൽ ഡോ. മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ അഹ്മദ് പറഞ്ഞു.
+ There are no comments
Add yours