സൗദി അറേബ്യയിലെ മീഡിയ റെഗുലേറ്ററി അതോറിറ്റി 400,000 സൗദി റിയാൽ (ഏകദേശം $106,000) പിഴ ചുമത്തി നഗ്നത ഉൾപ്പെടെയുള്ള സാമൂഹിക മൂല്യങ്ങൾക്ക് വിരുദ്ധമായി കണ്ടെന്റുകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് നാല് പ്രമുഖ വ്ളോഗർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. സെലിബ്രിറ്റികളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
തങ്ങളുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വാണിജ്യ പരസ്യങ്ങൾ നൽകി മാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സെലിബ്രിറ്റികൾക്കെതിരേയും നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. അവർക്ക് അതോറിറ്റി നൽകുന്ന ലൈസൻസ് റദ്ദാക്കുന്നതാണ് ശിക്ഷ.
സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സൗദി അധികൃതരുടെ ശക്തമായ നപടിയുടെ ഭാഗമായാണ് ഇവർക്കെതിരേ പിഴ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടത്.
സഭ്യേതരമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ തടയുന്നതിനും അവ രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വിപുലമായ നിരീക്ഷണ സംവിധാനം അതോറിറ്റിക്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയ ഉള്ളടക്കത്തിൻ്റെ പേരിൽ സെലിബ്രിറ്റികൾക്കെതിരെ സൗദി ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത് ഇതാദ്യമല്ലെന്ന് സബ്ക് പത്രം ഉൾപ്പെടെയുള്ള പ്രാദേശിക റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നു. സൗദി സമൂഹത്തിൻ്റെ സാംസ്കാരികവും ധാർമ്മികവുമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ അനുചിതമായ പരസ്യങ്ങൾ മുതൽ വ്യക്തിഗത പോസ്റ്റുകൾ വരെയുള്ള ലംഘനങ്ങളെ അഭിസംബോധന ചെയ്യുന്ന ചരിത്രമുണ്ട് റെഗുലേറ്ററി ബോഡിക്ക്.
+ There are no comments
Add yours