ദുബായ്‍യുടെ ഒരു പവറേ! ഗ്ലോബൽ പവർ സിറ്റി സൂചിക; ആദ്യ പത്തിൽ ദുബായിയും

0 min read
Spread the love

ദുബായ്: ലോകത്തെ മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ ദുബായും. ആഗോള അംഗീകാരം നേടുന്ന മധ്യപൂർവദേശത്തെ ആദ്യ നഗരമാണ് ദുബായ്. മുൻ വർഷത്തെ സൂചികയിൽ 11ാം സ്ഥാനത്തായിരുന്ന ദുബായ് നില മെച്ചപ്പെടുത്തിയാണ് 8ാം സ്ഥാനത്തെത്തിയത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലമാണിതെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ജപ്പാനിലെ അർബൻ സ്ട്രാറ്റജീസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബൽ പവർ സിറ്റി സൂചികയിലാണ് ദുബായ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours