സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ, അൽ റീത്ത് ഗവർണറേറ്റിൽ, പേമാരിയെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിനിടയിൽ, വാദി ലജാബിൽ മുങ്ങിമരിക്കുന്നതിൻ്റെ വക്കിൽ നിന്ന് ഒരു കുടുംബത്തെ രണ്ട് യുവാക്കൾ രക്ഷിച്ചു.
ഹസൻ ജാബർ അൽ സലാമിയും, അബ്ദുല്ല യഹ്യ അൽ സലാമിയും കുടുംബത്തെ രക്ഷിക്കുകയും, പ്രാദേശിക പൗരന്മാരിൽ നിന്നും സിവിൽ ഡിഫൻസ് ടീമുകളിൽ നിന്നും സഹായം എത്തുന്നതുവരെ അവരെ സംരക്ഷിക്കുകയും ചെയ്യ്തു.
إنقاذ عائلة محتجزة في وادي لجب أمس الأحد
— فريق عواصف جازان ⛈️🌧️🌪️ (@Awsef_jazan2020) April 1, 2024
أولا : نشكر الأخ حسن جابر السلمي الريثي والأخ عبدالله يحيى السلمي الريثي على موقفهما العظيم
ثانيا : نتمنى ثم نتمنى ثم نتمنى من الجميع عدم المجازفة والنزول في بطون الأودية حفاظا على أرواحكم وأرواح من تحبون والله يحفظكم
شكرا أبناء الريث pic.twitter.com/AMBMNWAYBX
ഞായറാഴ്ച പെയ്ത കനത്ത മഴയിൽ ശക്തമായ ഒഴുക്കിൽ വാഹനം ഒലിച്ചുപോകുന്നതായി കാണിക്കുന്ന അൽ ബഹ മേഖലയിലെ മറ്റൊരു സംഭവത്തിന്റെ വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
“ദൈവമേ, കാർ പോയി” എന്ന് വീഡിയോഗ്രാഫർ വിലപിക്കുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിൽ പോലും ഞെട്ടലുണ്ടാക്കി. വെള്ളപ്പൊക്കത്തിൽ വൈദ്യുതി തൂണുകൾ വെള്ളത്തിലേക്ക് വീണതുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശമുണ്ടായി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അൽ ബഹ മേഖലയിലെ നിരവധി റോഡുകൾ അടച്ചു.
സിവിൽ ഡിഫൻസ് രാജ്യത്തുടനീളമുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുന്നതിനാൽ, സുരക്ഷയുടെയും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് താഴ്വരകളിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് മുന്നറിയിപ്പ് നൽകി.
അതേസമയം, ശനിയാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
+ There are no comments
Add yours