റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലും ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു. റിയാദ് മേഖലയിലെ പല ഗവർണറേറ്റുകളും നഗരങ്ങളും തിങ്കളാഴ്ച ശക്തമായ മഴയ്ക്കും, അതി വേഗത്തിലുള്ള കാറ്റിനും ആലിപ്പഴ വർഷത്തിനും തുടർന്നുള്ള തിരശ്ചീന ദൃശ്യപരതയുടെ അഭാവത്തിനും സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ഞായറാഴ്ച വൈകുന്നേരം തലസ്ഥാന നഗരിയിൽ നേരിയ മഴ അനുഭവപ്പെട്ടു. ദവാദ്മി, അൽ-റെയ്ൻ, അൽ-ഖുവയ്യ, അഫീഫ്, അൽ-സുൽഫി, അൽ-ഘട്ട്, അൽ-മജ്മഅ, ഷഖ്റ, ദിരിയ, താദിഖ്, ഹുറൈമില, എന്നിവിടങ്ങളിലാണ് മഴയുണ്ടാകുകയെന്ന് കേന്ദ്രം അറിയിച്ചു.
അതേസമയം, മഴയുള്ള കാലാവസ്ഥയിൽ അതീവ ജാഗ്രത പുലർത്താനും അധികാരികൾ നൽകുന്ന ആവശ്യമായ നിർദ്ദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
+ There are no comments
Add yours