ദുബായ്: ഇസ്ലാം മതം സ്വീകരിച്ച് മണിക്കൂറുകൾക്കകം ദുബായിൽ 29 കാരിയായ ഉക്രൈൻ വനിത മരണപ്പെട്ടു. ഉക്രൈനിൽ നിന്നുള്ള ഡാരിയ കോട്സരെങ്കോ എന്ന സ്ത്രീയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
വെള്ളിയാഴ്ച സ്ത്രീക്ക് വേണ്ടി ശവസംസ്കാര പ്രാർത്ഥനകൾ നടത്താൻ അൽ ഖുസൈസ് സെമിത്തേരി പള്ളിയിൽ നിരവധി എമിറാത്തികളും പ്രവാസികളും എത്തിയിരുന്നു. രാജ്യത്തെ ശവസംസ്‌കാര പ്രാർത്ഥനകളെക്കുറിച്ചുള്ള ഒരു ജനപ്രിയ സോഷ്യൽ മീഡിയ അക്കൗണ്ടാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഡാരിയ കോട്സരെങ്കോ എന്ന സ്ത്രീക്ക് ദുബായിൽ കുടുംബമോ ബന്ധുക്കളോ ഇല്ലെന്ന് janaza_uae വ്യാഴാഴ്ച X-ലെ ഒരു പോസ്റ്റിൽ പറഞ്ഞു, ഇത് അവരുടെ മൃതദേഹത്തിന് സങ്കടവും സ്നേഹവും പിന്തുണയും പകരാൻ എമിറേറ്റിലുള്ളവരെ പ്രേരിപ്പിച്ചു. ടൂറിസ്റ്റ് വിസയിലാണ് ഡാരിയ യുഎഇയിൽ എത്തിയത്. ജോലി അന്വേഷിക്കുന്നതിനിടയിലാണ് ഇവർ ഇസ്ലാം മതത്തിൽ ചേരുന്നത്. ഈ കഴിഞ്ഞ മാർച്ച് 25 നായിരുന്നു ഇവർ ഇസ്ലാം മതം സ്വീകരിച്ചത്. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
യുവതി ഇസ്ലാം മതം സ്വീകരിച്ച് ആദ്യത്തെ റമദാൻ വൃതം അനുഷ്ടിക്കുകയും ചെയ്യ്തിരുന്നു. ഈ വാർത്ത അബുദാബി നിവാസികളിൽ നിന്ന് ശ്രദ്ധ ആകർഷിച്ചു, അവളുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ധാരാളം ആളുകൾ എത്തിയിരുന്നു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് ഇത്തരം ശ്രമങ്ങളെ പ്രശംസിച്ചു, ഇത് എമിറാത്തി മൂല്യങ്ങളുടെ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
+ There are no comments
Add yours