റമദാൻ കാലത്ത് കുടുംബത്തോടൊപ്പം ഇഫ്ത്താറില്ല, സായാഹ്നങ്ങൾ ട്രാഫിക് സി​ഗ്നലിൽ – കയ്യടി നേടി ദുബായ് പോലീസ്

1 min read
Spread the love

റമദാനിൽ സൂര്യൻ അസ്തമിക്കുകയും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുമ്പോൾ, ദുബായിൽ കർമ്മനിരതരായിരിക്കുന്ന പോലീസുക്കാരെ ട്രാഫിക് സി​ഗ്നലുകളിൽ കാണാൻ സാധിക്കും.

ട്രാഫിക് സിഗ്നൽ ചുവപ്പായി മാറുമ്പോൾ, ഡ്രൈവർമാർക്ക് ഭക്ഷണ പെട്ടികൾ വിതരണം ചെയ്യുന്ന പോലീസ് സേനയ്ക്ക് കൈയ്യടിക്കുകയാണ് പൊതുജനങ്ങൾ.

തെരുവിലെ ഇഫ്താർ വിതരണത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ഒരു പരിചയസമ്പന്നനായ ക്യാപ്റ്റൻ അൽ ഹഷെമി വിശുദ്ധ മാസത്തിലുടനീളം സർവ്വീസ് ചെയ്യാനായി ഡിപ്പാർട്ട്മെന്റിൽ നിന്നും നിയോ​ഗിക്കപ്പെട്ടിട്ടുള്ളയാളാണ്. “ഞാൻ എൻ്റെ കുടുംബത്തോടൊപ്പം അവസാനമായി നോമ്പ് തുറന്നത് എനിക്ക് ഓർമയില്ല,” അൽ മിഷർ കവലയിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ക്യാപ്റ്റൻ അൽ ഹഷെമി വ്യക്തമാക്കി. ഇഫ്താർ തിരക്കിനിടയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് തൻ്റെ ദൗത്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ദിവസവും 20 മിനിറ്റ് സന്നദ്ധസേവനം കഴിഞ്ഞ 24 വർഷമായി ദുബായ് പോലീസിൽ സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനൻ്റ് കേണൽ അൽ ഫലാസി ചെയ്യുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നത് പോലീസ് ഡിപ്പാർട്ട്മെന്റ് അവരെ ഏൽപ്പിച്ച ഒരു ജോലിയല്ല – വിശുദ്ധ മാസത്തിൽ അത് ചെയ്യാൻ സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്നവരാണ് മിക്ക ഉദ്യോ​ഗസ്ഥരും.

“സ്വമേധയാ ഉള്ള ജോലി ഞാൻ നിർബന്ധിതമായി ചെയ്യപ്പെടുന്ന ഒന്നല്ല; അത് എനിക്ക് ഒരു പ്രതിഫലമാണ്. ഈ 20 മിനിറ്റ് സേവനങ്ങൾ ഞാൻ വിലമതിക്കുന്ന നിമിഷങ്ങളാണ്,” അദ്ദേഹം പറഞ്ഞു.

ലഫ്റ്റനൻ്റ് കേണൽ അൽ ഫലാസിയും അദ്ദേഹത്തിൻ്റെ സഹ ഓഫീസർമാരും സ്ഥിരമായി തിരക്കുള്ള കവലകൾ സൂക്ഷ്മമായി തിരഞ്ഞെടുക്കുന്നു, ഭക്ഷണം ആവശ്യമുള്ളവർക്ക് അവ കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.

ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ദുബായ് പോലീസിന് അപ്പുറമാണ്, യുഎഇ പെട്രോൾ സ്റ്റേഷനുകളിലും സമാനമായ സംരംഭങ്ങൾ നിരീക്ഷിക്കപ്പെടുന്നു.

You May Also Like

More From Author

+ There are no comments

Add yours