അബുദാബിയിലെ ലുലുവിൽ നിന്ന് ഒന്നരകോടിയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ്; പരാതി നൽകി ലുലു ​ഗ്രൂപ്പ്

1 min read
Spread the love

അബുദാബി: ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലിചെയ്തിരുന്ന മലയാളി യുവാവ് സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപ, അതായത് ആറ് ലക്ഷം ദിർഹം തിരിമറി നടത്തി കടന്നുകളഞ്ഞതായി പരാതി.

എമിറേറ്റിലെ ഖാലിദിയ മാളിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38)നെതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എംബസി വഴി നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

ഈ മാസം(മാർച്ച്) 25-ാം തീയതി നിയാസ് ഡ്യൂട്ടിക്കെത്താതിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. നിയാസിന്റെ മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തുന്നത്.

ക്യാഷ് ഓഫീസിലാണ് നിസാർ ജോലി ചെയ്യുന്നത്. ക്യാഷ് ഓഫിസിൽ ജോലിചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. ആയതിനാൽ നിയാസ് യുഎഇയിൽ നിന്ന് പുറത്തുപോകാൻ സാധ്യതയില്ല. 15 വർഷകാലമായി നിയാസ് ലുലുവിലാണ് ജോലി ചെയ്യുന്നത്. ഭാര്യയും മക്കളും നിസാറിനൊപ്പം ആണ് താമസിക്കുന്നത്. നിസാറിനെ കാണാതായതിനു പിന്നാലെ കുടുംബം നാട്ടിലേക്ക് മടങ്ങി.

You May Also Like

More From Author

+ There are no comments

Add yours