തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും; പാമ്പുകളെ കരുതിയിരിക്കണം

0 min read
Spread the love

ദുബായ്: തണുപ്പുകാലമായതിനാൽ മരുഭൂമിയിലും മലയോരപ്രദേശങ്ങളിലുമെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും കാരണം പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ക്യാമ്പിങ്ങിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ ഉറുമ്പുകൾമുതൽ വിഷപ്പാമ്പുകളും കരിന്തേളുകളുംവരെ അപകടമുണ്ടാക്കിയേക്കാം.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഉരഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ടെന്റുകളിലും മറ്റും തങ്ങുന്നവർ അവശേഷിക്കുന്ന ഭക്ഷണം ഇവിടങ്ങളിൽ ഉപേക്ഷിക്കുന്നതാണ് വർധനയുടെ പ്രധാനകാരണമായി വിലയിരുത്തുന്നത്.

ഈവർഷംമാത്രമായി ഫുജൈറയിലെ പൂന്തോട്ടങ്ങളിൽനിന്നും വാഹനങ്ങളിൽനിന്നും വിഷപ്പാമ്പുകളെ നീക്കംചെയ്യാൻ 48 തവണ അന്വേഷണങ്ങൾ വന്നതായി ഫുജൈറ പരിസ്ഥിതി ഓഫീസർമാർ വ്യക്തമാക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours