ഇനി ഫ്രീ വിസക്കാരെ വേണ്ട; കടുപ്പിച്ച് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം

1 min read
Spread the love

ബഹ്‌റൈൻ: തൊഴിൽ മന്ത്രാലയം (LMRA) നിയമം കർക്കശനമാക്കിയതോടെ ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും ബഹ്‌റൈനിൽ പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വീസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് കുരുക്ക് വീണിരിക്കുന്നത്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (Labour Market Regulatory Authority) ഈ മാസം 19 മുതൽ 25 വരെ 1,656 പരിശോധനാ ക്യാംപെയിനുകളാണ് നടത്തിയത്. പരിശോധനകളിൽ 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 183 നിയമലംഘകരെ നാടുകടത്തുകയും ചെയ്തതായി എൽ എം ആർ എ അറിയിച്ചു.‌‌

You May Also Like

More From Author

+ There are no comments

Add yours