ഷാർജ: ഷാർജയിലെ അൽ മംസാർ ബീച്ചിൽ ചൊവ്വാഴ്ച വൈകുന്നേരം രണ്ട് ജെറ്റ് സ്കികൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.
ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിൽ വൈകിട്ട് 6.30നാണ് അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. പോലീസ് പട്രോളിംഗും ദേശീയ ആംബുലൻസ് ജീവനക്കാരും സംഭവസ്ഥലത്തേക്ക് ഉടനെത്തി.
19 വയസ്സുള്ള പെൺകുട്ടിയും അവളുടെ 20 വയസ്സുള്ള സഹോദരനും ഓടിച്ചുകൊണ്ടിരുന്ന ജെറ്റ് സ്കീ ആണ് അപകടത്തിൽപ്പെട്ടത്. പെൺകുട്ടി തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ 20 വയസ്സുള്ള സഹോദരനെ കുവൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു സഹേദരന്റെ ജെറ്റ് സ്കീയും അപകടത്തിൽപ്പെട്ടു. ഇയാൾ കാരണമാണ് അപകടമുണ്ടായതെന്നാണ് സൂചന
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കാരണം സ്ഥാപിക്കാനും ജെറ്റ് സ്കീ വാടകയ്ക്ക് നൽകുന്ന കടയുടെ ഉടമയെ പോലീസ് വിളിച്ചുവരുത്തി.
അതേസമയം, അപകടമുണ്ടാക്കിയ സഹോദരന് പരിക്കില്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷൻ വിട്ടയച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. സംഭവത്തിൽ ബുഹൈറ പോലീസ് അന്വേഷണം ആരംഭിച്ചു.
+ There are no comments
Add yours