യുഎഇയിൽ വ്യാജ പരസ്യങ്ങളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചാൽ 500,000 ദിർഹം വരെ പിഴ

1 min read
Spread the love

യുഎഇയിൽ വ്യാജ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. നിയമം ലംഘിക്കുന്നവർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം 500000 ദിർഹം വരെ പിഴ ഈടാക്കും. തടവു ശിക്ഷ വേറെയും ലഭിക്കും.

യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു വീഡിയോയിലൂടെയാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നവർ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഏതെങ്കിലും ഒരു ഉൽപ്പന്നത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വെബ്സൈറ്റുകൾ വഴിയോ ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷനുകൾ വഴിയോ അതുമല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഇരുപതിനായിരം ദിർഹം മുതൽ അഞ്ചു ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കും എന്നാണ് മുന്നറിയിപ്പ്.

You May Also Like

More From Author

+ There are no comments

Add yours