പിഴയടച്ച് വാഹനമോടിക്കുന്നവർക്ക് കിഴിവ്; പിഴകളിൽ ഇളവ് – ഓഫറുകളുമായി രണ്ട് എമിറേറ്റുകൾ

0 min read
Spread the love

യുഎഇ: യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ട് എമിറേറ്റുകൾ. ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിലാണ് ട്രാഫികൾ പിഴ ഇളവുകൾ ലഭിക്കുക.

ഈ മാസം ഒന്നിന് മുൻപ് നടന്ന ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാവിധ ഗതാഗത ലംഘനങ്ങൾക്കും ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽഖുവൈനും റാസൽഖൈമയും ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.

നിശ്ചിത കാലയളവിലേക്ക് വാഹനങ്ങളും ട്രാഫിക് പോയിന്റുകളും പിടിച്ചെടുക്കലും റദ്ദാക്കാനും പൊലീസ് തീരുമാനിച്ചു. ഡിസംബർ 1 നും 2024 ജനുവരി 7 നും ഇടയിൽ പിഴയടച്ച് വാഹനമോടിക്കുന്നവർക്ക് കിഴിവ് സ്വന്തമാക്കാം. നിയമലംഘകർക്ക് പിഴ അടയ്ക്കാൻ സൗകര്യമൊരുക്കുന്നതിനാണ് തീരുമാനങ്ങൾ.

വാഹന ഉടമകൾ പിഴ അടയ്‌ക്കുന്നത് വേഗത്തിലാക്കാനും നിശ്ചിത കാലയളവിനുള്ളിൽ അനുവദിച്ച കിഴിവ് പ്രയോജനപ്പെടുത്താനും എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാനും ഉമ്മുൽ ഖുവൈൻ പൊലീസ് ആവശ്യപ്പെട്ടു.

റാസൽഖൈമയിൽ ഗതാഗത ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ സംസ്കാരം വളർത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതെന്ന് റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡിസംബർ മുഴുവൻ പിഴയടയ്ക്കാനുള്ള സമയം ലഭിക്കും.

You May Also Like

More From Author

+ There are no comments

Add yours