എഐ, റോബോട്ടിക് സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കര, വായു, സമുദ്ര പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം നടത്തുന്നതിന്റെ ഭാഗമായി അബുദാബി സിറ്റിയിൽ ഡ്രൈവറില്ലാത്ത വാട്ടർ ടാക്സികളും ചരക്ക് നീക്കത്തിനായി ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളും (UGV) ഉടൻ അവതരിപ്പിക്കും.
അബുദാബി എൻ്റിറ്റികളായ ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ടിഐഐ), ആസ്പയർ, എഡി പോർട്ട് ഗ്രൂപ്പിൻ്റെ ഡിജിറ്റൽ ക്ലസ്റ്ററിൻ്റെ ഭാഗമായ മക്ത ഗേറ്റ്‌വേ എന്നിവ നൂതനമായ പരിഹാരങ്ങളും ആശയങ്ങളും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനുള്ള കരാറിൽ അടുത്തിടെ ഒപ്പുവച്ചു.
അബുദാബി തുറമുഖങ്ങളുടെ നിരവധി നാവിക ഇൻഫ്രാസ്ട്രക്ചറൽ വെല്ലുവിളികൾക്ക് യഥാർത്ഥ പരിഹാരം നൽകാനുള്ള പദ്ധതികളെക്കുറിച്ച് വിശദമായി ടിഐഐയിലെ സീനിയർ ഡയറക്ടർ ജെറമി നിക്കോള പദ്ധതി അവതരണത്തിനിടെ വിശദീകരിച്ചു. അബുദാബി മെയിൻലാൻഡിൽ നിന്ന് അയൽ ദ്വീപുകളിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള ഡ്രൈവറില്ലാ വാട്ടർ ടാക്സികളുടെ പദ്ധതി യു.എ.ഇ പൊതുഗതാഗത മേഖലയുടെ വളർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഇവ ആത്യന്തികമായി ഗതാഗത വകുപ്പിൻ്റെ മാരിടൈം ഇൻഫ്രാസ്ട്രക്ചർ ആസ്തികളുടെ ഭാഗമാകും,” – നിക്കോള പറഞ്ഞു.
അബുദാബിയിലെ അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിലിൻ്റെ (ATRC) പുതിയ കാലത്തെ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു പ്രായോഗിക ഗവേഷണമാണ് ഡ്രൈവറില്ലാത്ത വാട്ടർ ടാക്സികൾ
+ There are no comments
Add yours