20 മിനിറ്റിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 50 റോഡപകടങ്ങൾ; തിരക്കേറിയ സമയങ്ങളിൽ ദുബായിൽ വാഹനാപകടങ്ങൾ പതിവാകുന്നു

1 min read
Spread the love

തിങ്കളാഴ്ച രാവിലെ ദുബായിൽ 20 മിനിറ്റിനുള്ളിൽ 50 റോഡപകടങ്ങളാണ് ദുബായ് പോലീസിൻ്റെ ഔദ്യോഗിക ആപ്പ് വഴി രേഖപ്പെടുത്തിയത്. മിക്കയിടങ്ങളിലെയും ക്യാമറകളിലൂടെ അപകടങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

രാവിലെയും വൈകുന്നേരങ്ങലിലെയും ഏറ്റവും തിരക്കേറിയ സമയങ്ങളിലാണ് അപകടങ്ങൾ നടന്നിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകളിൽ കടുത്ത ഗതാഗതക്കുരുക്കുണ്ടായി. അപകടങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി ജർമ്മൻ ഹോസ്പിറ്റലിന് എതിർവശത്തുള്ള ഹെസ്സ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് റോഡിലേക്ക് പോകുകയായിരുന്ന വാഹനം ആദ്യം അപകടത്തിൽപ്പെട്ടു.

പ്രധാന റോഡിലെ ഈ അപകടമാണ് ​ഗതാ​ഗത കുരുക്കിന് ഇടയാക്കിയത്. മറ്റ് റോഡുകൾ ഉപയോ​ഗിക്കാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇൻ്റർനാഷണൽ സിറ്റിക്ക് എതിർവശത്തുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജയിലേക്കുള്ള രണ്ടാമത്തെ അപകടവും ഗതാഗത തടസ്സത്തിന് കാരണമായി.

വാഹനാപകടങ്ങളിൽ ഒന്നിന്റെ വീഡിയോ പോലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്ര് ചെയ്തു. അതിൽ യു-ടേൺ നാവിഗേറ്റ് ചെയ്യുമ്പോൾ 4WD ഒരു സെഡാനിലേക്ക് ഇടിക്കുന്നത് കാണാം. അശ്രദ്ധമായ ഡ്രൈവിം​ഗാണ് അപകടത്തിന് കാരണമെന്ന് വീഡിയോയിൽ നിന്ന് വ്യക്തം. നിലവിൽ, ട്രാഫിക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനുമായി നഗരത്തിലുടനീളം നിരവധി റോഡ് മെച്ചപ്പെടുത്തൽ പദ്ധതികൾ യു.എ.ഇയിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്കുള്ള പുതിയ പാലം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു, ഇത് യാത്രാ സമയം 12 മിനിറ്റിൽ നിന്ന് മൂന്നായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1,500 മീറ്റർ നീളമുള്ള പാലത്തിന് ഓരോ ദിശയിലും രണ്ട് പാതകൾ ഉണ്ടായിരിക്കും, കൂടാതെ ദുബായ് ഹാർബറിലേക്കും തിരിച്ചുമുള്ള ഗതാഗതം സൗജന്യമായിരിക്കും.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അൾജീരിയ സ്‌ട്രീറ്റിൻ്റെയും അൽ ഖവാനീജ് സ്‌ട്രീറ്റിൻ്റെയും (തെക്ക്) കവല മുതൽ അൽ മുഹൈസ്‌നയിലെ ടുണിസ് സ്‌ട്രീറ്റ് (വടക്ക്) വരെയുള്ള 2 കിലോമീറ്റർ റോഡിലൂടെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിയും അടുത്തിടെ പൂർത്തിയാക്കിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours