​ഗാസയ്ക്കായി വീണ്ടും 5 മില്ല്യൺ ഡോളർ അനുവദിച്ച് യു.എ.ഇ

1 min read
Spread the love

അബുദാബി: ലോകരാജ്യങ്ങൾ വൻതോതിൽ ​ഗാസയ്ക്കായുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെത്തുടർന്ന് ഗാസ മുനമ്പിൻ്റെ പുനർനിർമ്മാണത്തിനായി യു.എ.ഇ 5 മില്ലയൺ ഡോളർ പ്രഖ്യാപിച്ചു.

യുഎൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) ചീഫ് യുഎൻ കോർഡിനേറ്റർ സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങൾക്ക് പിന്തുണയായാണ് യു.എ.ഇ 5 മില്യൺ ഡോളർ അനുവദിച്ചതെന്ന് സംസ്ഥാന വാർത്താ ഏജൻസി(WAM) റിപ്പോർട്ട് ചെയ്തു.

പലസ്തീൻ ജനതയ്ക്ക് സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ ദുരിതാശ്വാസവും വൈദ്യസഹായവും എത്തിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കാഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്.

വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെ വേഗത്തിൽ നേരിടാനുള്ള വഴികൾ രണ്ട് ഉദ്യോഗസ്ഥരും അവലോകനം ചെയ്തു, യുഎൻആർഡബ്ല്യുഎയുടെ പ്രാധാന്യവും ഫലസ്തീൻ അഭയാർഥികൾക്കുള്ള ഏജൻസിയുടെ മാനുഷിക സഹായ ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിൻ്റെ ആവശ്യകതയും വീണ്ടും ഉറപ്പിച്ചു.

ഗാസയിൽ സുസ്ഥിരമായ വെടിനിർത്തൽ കൈവരിക്കുന്നതിനും മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതിനും അടിയന്തര മാനുഷിക സഹായങ്ങൾ സുഗമമാക്കുന്നതിനും അന്താരാഷ്ട്ര ബഹുമുഖ പ്രവർത്തനങ്ങൾ നടത്തണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

ഒക്‌ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പലസ്തീൻ ജനതയിൽ 12 പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് യുഎൻആർഡബ്ല്യുഎയുടെ പ്രധാന ദാതാക്കൾ നേരത്തെ ധനസഹായം നിർത്തിവച്ചിരുന്നു.

You May Also Like

More From Author

+ There are no comments

Add yours