അബുദാബിയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യ്തത് 60,000-ത്തിലധികം പേർ

1 min read
Spread the love

ഫെബ്രുവരി 13 ന് അബുദാബിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കമ്മ്യൂണിറ്റി പരിപാടിയായ ‘അഹ്‌ലൻ മോദി’യിൽ പങ്കെടുക്കാൻ 60,000-ത്തിലധികം ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്.

ഗംഭീരവും തടസ്സമില്ലാത്തതുമായ ഒരു ഇവൻ്റ് ഉറപ്പുനൽകുന്നതിന് അബുദാബി അധികൃതരുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് സംഘാടകർ ശനിയാഴ്ച പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലെ മെഗാ കമ്മ്യൂണിറ്റി ഇവൻ്റിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. പിറ്റേ ദിവസം അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്പ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും

ഇന്ത്യൻ കലകളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്ന 700-ലധികം സാംസ്കാരിക കലാകാരന്മാരുടെ പ്രകടനങ്ങൾ അഹ്ലൻ മോദിയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. 150-ലധികം ഇന്ത്യൻ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും യു.എ.ഇ.യിൽ നിന്നുള്ള ആയിരക്കണക്കിന് ബ്ലൂ കോളർ തൊഴിലാളികളുടെയും പങ്കാളിത്തവും പരിപാടിയ്ക്കുണ്ടാകും.

ഇന്ത്യൻ സ്‌കൂളുകളുടെയും വിദ്യാർത്ഥി ഗ്രൂപ്പുകളുടെയും കലാപരിപാടികൾ അരങ്ങേറും.

You May Also Like

More From Author

+ There are no comments

Add yours