മനുഷ്യസ്‌നേഹികളെ ആഘോഷിക്കുന്ന അറബ് രാജ്യം; ഹോപ്പ് മേക്കേഴ്‌സ് ഇനിഷ്യേറ്റീവ് – യു.എ.ഇ

1 min read
Spread the love

യു.എ.ഇ: മനുഷ്യത്വപരമായ പ്രവൃത്തികൾ ചെയ്യ്തും ചാരിറ്റിയുടെ പ്രാധാന്യം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞും യു.എ.ഇയിലെ ഹോപ്പ് മേക്കേഴ്‌സ് ഇനിഷ്യേറ്റീവ് ചരിത്രം തീർക്കുകയാണ്. ഹോപ്പ് മേക്കേഴ്‌സ് ഇനിഷ്യേറ്റീവിൻ്റെ വിജയികളെ ഫെബ്രുവരി 25ന് ദുബായിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മനുഷ്യസ്‌നേഹികളെ ആഘോഷിക്കുന്ന അറബ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭമായ ഹോപ്പ് മേക്കേഴ്‌സ് ഇനിഷ്യേറ്റീവ്, അതിൻ്റെ നാലാം പതിപ്പിൻ്റെ കിരീടധാരണ ചടങ്ങ് ദുബായിലെ സിറ്റി വാക്കിലുള്ള കൊക്കകോള അരീനയിൽ വെച്ചാണ് നടത്തുന്നത്.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ. ഹോപ്പ് മേക്കേഴ്‌സ് കിരീടം നേടുന്നയാൾക്ക് ഒരു മില്യൺ ദിർഹം സമ്മാനമായി ലഭിക്കും.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന് (എംബിആർജിഐ) കീഴിൽ പ്രവർത്തിക്കുന്ന ഹോപ്പ് മേക്കേഴ്‌സ് സംരംഭത്തിൻ്റെ നാലാം പതിപ്പിന് മേഖലയിലുടനീളം 58,000 നോമിനേഷനുകൾ ആണ് ലഭിച്ചത്. സമാപന ചടങ്ങിൻ്റെ വരുമാനം കമ്മ്യൂണിറ്റികളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള മാനുഷിക പ്രവർത്തനങ്ങളിലേക്കും സംരംഭങ്ങളിലേക്കും ഉപയോ​ഗിക്കും.

“മനുഷ്യത്വത്തിൻ്റെയും ഉദാത്തമായ മൂല്യങ്ങളുടെയും ഏറ്റവും ഉയർന്ന പ്രകടനമാണ് ഹോപ്പ് മേക്കിംഗ്. നൻമയുടെ വിത്തുകൾ നിശബ്ദമായി നടുക എന്നതാണ് മനുഷ്യരാശി തേടുന്ന യഥാർത്ഥ നാഗരികതയുടെ സത്ത. ഹോപ്പ് മേക്കേഴ്‌സിൻ്റെ നാലാം പതിപ്പിൽ ചേർന്ന പതിനായിരക്കണക്കിന് മനുഷ്യസ്നേഹികൾ അറബ് ലോകത്തിൻ്റെ ഉയർച്ചയിലേക്കും നല്ല നാളെയിലേക്കും നയിക്കുന്ന പുതിയ പാതകൾ പ്രകാശിപ്പിക്കും. ഫെബ്രുവരി 25 ന്, അവരുടെ കമ്മ്യൂണിറ്റികളുടെ ഉന്നമനത്തിനായുള്ള സമർപ്പണം ഒരു ജീവിതരീതിയായിരിക്കുന്നവരെയും ആവശ്യമുള്ളവരെ സഹായിക്കുക എന്നത് അവരുടെ ദൗത്യമാക്കിയവരെയും ഞങ്ങൾ ആദരിക്കുന്നു – എക്‌സ് പ്ലാറ്റ്‌ഫോമിലെ തൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

“300,000-ലധികം അറബ് ഹോപ്പ് മേക്കർമാർ ഈ സംരംഭത്തിൻ്റെ 4 ലധികം പതിപ്പുകളിൽ പങ്കെടുത്തു. ഓരോ വർഷവും ഈ സംരംഭത്തിൽ ചേരുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നു, കാരണം നമ്മൾ നന്മ വിതയ്ക്കുമ്പോൾ ജീവിതം മെച്ചപ്പെടും, ”ശൈഖ് മുഹമ്മദ് ബിൻ റാഷിദ് കൂട്ടിച്ചേർത്തു.

You May Also Like

More From Author

+ There are no comments

Add yours