കുതിപ്പ് തുടർന്ന് റിയൽ എസ്റ്റേറ്റ് -സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 1 ബില്യൺ SR (266.66 ദശലക്ഷം ഡോളർ) കവിഞ്ഞതായി നീതിന്യായ മന്ത്രാലയം

1 min read
Spread the love

റിയാദ്: സൗദി അരേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖല വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. രാജ്യത്തിൻ്റെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പ്ലാറ്റ്‌ഫോമിലെ പ്രതിദിന ഇടപാടുകളുടെ മൂല്യം 1 ബില്യൺ SR (266.66 ദശലക്ഷം ഡോളർ) കവിഞ്ഞതായി നീതിന്യായ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പ്ലാറ്റ്‌ഫോമിന് ഇപ്പോൾ 1 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 30,000 പ്രതിദിന ഉപയോക്താക്കളും പ്രതിദിനം 2,000 ഇടപാടുകൾ കൈകാര്യം ചെയ്യുന്നതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കുന്നതിന് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പ്ലാറ്റ്ഫോം വലിയ സംഭാവന നൽകുന്നുവെന്നും ഇതാണ് ഇത്രയും വലിയ വളർച്ചയ്ക്ക് കാരണമെന്നും മന്ത്രാലയം പറഞ്ഞു.

“റിയൽ എസ്റ്റേറ്റ് ട്രേഡിംഗിലെ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും സ്വത്തുമായി ബന്ധപ്പെട്ട നോട്ടറി നടപടിക്രമങ്ങളുടെ ഭരണത്തിനും ഇത് ഗണ്യമായ സംഭാവന നൽകുന്നു.”നീതിന്യായ മന്ത്രാലയം കൂട്ടി ചേർത്തു

പ്രോപ്പർട്ടി വാങ്ങുന്നതിനും വിൽക്കുന്നതിനും, ഒരു ഏകീകൃത ഐഡൻ്റിറ്റിക്ക് കീഴിൽ പ്രോപ്പർട്ടികൾ വിഭജിക്കാനും ലയിപ്പിക്കാനും, പ്രോപ്പർട്ടി ഉടമസ്ഥാവകാശ രേഖകൾ ഡിജിറ്റലൈ ചെയ്യാനും മോർട്ട്ഗേജ് സേവനങ്ങൾ ആക്സസ് ചെയ്യാനും പ്ലാറ്റ്ഫോം ഉപയോഗിക്കാം.

You May Also Like

More From Author

+ There are no comments

Add yours