14 ടീമുകൾ പങ്കെടുക്കും, ഇരുവശത്തും 6 കളിക്കാർ; ദുബായ് ജയിലിൽ തടവുകാർക്കുള്ള ആദ്യ ഫുട്ബോൾ ലീഗ് പ്രഖ്യാപിച്ചു

1 min read
Spread the love

ദുബായ്: എമിറേറ്റിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കായി ആദ്യ ഫുട്ബോൾ ലീഗ് പ്രഖ്യാപിച്ചു. ആറ് കളിക്കാരുടെ സംവിധാനത്തിൽ 14 ടീമുകൾ പങ്കെടുക്കും, ഏപ്രിൽ 7 മുതൽ മെയ് 31 വരെ അൽ അവീർ ജയിലിൽ മത്സരങ്ങൾ നടക്കും. അതേസമയം, ടീമുകൾ തടങ്കൽ കേന്ദ്രത്തിനുള്ളിൽ പരിശീലന സെഷനുകളും ശാരീരിക വ്യായാമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ദുബായിൽ ജയിലുകളിൽ രണ്ട് തരം തടവുക്കാരാണുള്ളത്. ശിക്ഷാ സ്ഥാപനങ്ങളിലെയും തിരുത്തൽ സ്ഥാപനങ്ങളിലെയും ആളുകൾ കളിക്കുന്ന ഈ മത്സരം ദുബായ് സ്‌പോർട്‌സ് കൗൺസിലും (ഡിഎസ്‌സി) ദുബായ് പോലീസും സംയൂക്തമായാണ് സംഘടിപ്പിക്കുന്നത്.

“ഈ ആളുകളെ അവരുടെ ജയിലിൽ കഴിയുന്നതിനപ്പുറം ജയിലിന് പുറത്ത് നല്ലൊരു ജീവിതത്തിനായി സജ്ജരാക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സ്പോർട്സ് ഒരു അവിഭാജ്യ ഘടകമായതിനാൽ വിദ്യാഭ്യാസം, ജീവിതശൈലി ക്രമീകരണങ്ങൾ, കായികരംഗത്തെ ഇടപെടൽ എന്നിവയുൾപ്പെടെ തയ്യാറെടുപ്പുകൾ ഈ വ്യക്തികൾക്കായി ഞങ്ങൾ നൽകുന്നു”- ദുബായ് പോലീസിലെ ശിക്ഷണ, തിരുത്തൽ സ്ഥാപന(Punitive and Correctional Establishments at Dubai Police)ങ്ങളുടെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ അബ്ദുൾ കരീം ജുൽഫർ( Brigadier Marwan Abdul Karim Julfar) പറ‍ഞ്ഞു.

സ്‌പോർട്‌സിലേക്ക് ശ്രദേധ തിരിക്കുകയും വിവിധ വർക്ക്‌ഷോപ്പുകളിലെ പങ്കാളിത്തവും അവരുടെ പരിവർത്തനത്തിന് സംഭാവന നൽകുകയും ക്രമേണ “ആക്രമണത്തിൽ നിന്ന് കൂടുതൽ നല്ല പെരുമാറ്റത്തിലേക്ക്” മാറുകയും ചെയ്യുന്നുവെന്ന് ജുൽഫർ ചൂണ്ടിക്കാട്ടി.

You May Also Like

More From Author

+ There are no comments

Add yours