കണ്ടുപിടിക്കുമെന്ന് തീർച്ച; ദുബായ് എങ്ങനെയാണ് വ്യാജ പാസ്‌പോർട്ടുകളും വിസകളും ഐഡികളും കണ്ടെത്തുന്നത്?!

1 min read
Spread the love

ദുബായ്: വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാർക്ക് കർശന മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദുബായ്. ദുബായ്. വ്യാജ പാസ്സ്പോർട്ടുമായി നിങ്ങൾക്ക് ഞങ്ങളുടെ മുന്നിലേക്ക് വരാം പക്ഷേ ജിഡിആർഎഫ്എയുടെ ഡോക്യുമെൻ്റ് പരീക്ഷാ കേന്ദ്രം സൂക്ഷിക്കുക, കാരണം നിങ്ങളെ പിടികൂടുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം. വ്യാജൻമാർക്കുള്ള പ്രസ്ഥാവനയിൽ ഇങ്ങനെയാണ് ജിഡിആർഎഫ്എ കുറിച്ചത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് ജിഡിആർഎഫ്എ(GDRFA) ദശലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും ദുബായിലേക്കും പുറത്തേക്കും പോകുന്നതിനാൽ, പാസ്‌പോർട്ടുകൾ പരിശോധിക്കുന്നത് എമിറേറ്റിൻ്റെ ജിഡിആർഎഫ്എയുടെ ടീമാണ്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ടെർമിനൽ 1-ൽ സ്ഥിതി ചെയ്യുന്ന ജിഡിആർഎഫ്എ-ഡോക്യുമെൻ്റ് എക്സാമിനേഷൻ സെൻ്റർ, വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടാക്കുന്ന തട്ടിപ്പുകാർക്കെതിരെയുള്ള ഒരു “ഫയർവാൾ” ആണ് എന്ന് അവർ തന്നെ പ്രസ്ഥാവനയിൽ പറയുന്നു. ‍ജിഡിആർഎഫ് സെന്റർ വഴി വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് എമിറേറ്റിലൂടെയുള്ള യാത്ര തടയാൻസാധിക്കുന്നു.

പാസ്‌പോർട്ടിൻ്റെയും യാത്രാ രേഖകളുടെയും യഥാർത്ഥത പരിശോധിക്കുന്നതിനാണ് കേന്ദ്രം സ്ഥാപിച്ചതെന്ന് സെൻ്ററിൻ്റെ കൺസൾട്ടൻ്റ് അഖിൽ അഹമ്മദ് അൽ നജ്ജാർ പറയുന്നു. കഴിഞ്ഞ വർഷം പാസ്‌പോർട്ടുകളും യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട രേഖകളും ഐഡൻ്റിറ്റി കാർഡുകളും റസിഡൻസ് കാർഡുകളും എൻട്രി വിസകളും ഉൾപ്പെടെ 1,327 വ്യാജമായ രേഖകൾ കേന്ദ്രം കണ്ടെത്തി.

കേന്ദ്രത്തിൽ 62 വിദഗ്ധരും അഡ്മിനിസ്ട്രേറ്റർമാരും ജോലി ചെയ്യുന്നുണ്ട്. പാസ്‌പോർട്ട് വ്യക്തിഗത ഫോട്ടോകളിലെ മാറ്റങ്ങൾ കണ്ടെത്തുന്നതിന് 3D സാങ്കേതിക വിദ്യകൾ ഉൾപ്പെടെ വിദ​ഗ്ധർ ഉപയോ​ഗിക്കുന്നു. മാത്രമല്ല ഫിം​ഗർ പ്രിന്റും മറ്റ് അടയാളങ്ങളും വ്യാജരേഖയിൽ പതിപ്പിച്ച തെളിവുകളുമായി താരതമ്യപ്പെടുന്നുണ്ടോയെന്ന് നോക്കാനും സാങ്കേതിക വിദ്യകളാണ് ഉപയോ​ഗിക്കുന്നത്.

അതിനൂതന സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം ദുബായിലെ എയർപോർട്ടിൽ ജിഡിആർഎഫ് സെന്ററും വ്യാജൻമാരെ പൂട്ടാനുള്ള ശ്രമത്തിലാണ്.

You May Also Like

More From Author

+ There are no comments

Add yours