പുതിയ ദുബായ് സാലിക്ക് ടോൾ ഗേറ്റുകൾ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

1 min read
Spread the love

ദുബായ്: ദുബായിൽ പുതിയ സാലിക് ടോൾ ​ഗേറ്റുകൾ സ്ഥാപിച്ചതോടെ അത് സംബന്ധിച്ച സംശയങ്ങളെല്ലാം ദുബായ് ആർ.ടി.എ തന്നെ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ദുബായിൽ ​ഗതാ​ഗതം കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടിയാണ് പുതിയ ടോൾ ​ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ സാലിക് ടോൾ ​ഗേറ്റിനെ കുറിച്ചുള്ള അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.

  1. അവ എവിടെ സ്ഥിതിചെയ്യും?/ പുതിയ ടോൾ ഗേറ്റുകളുടെ സ്ഥാനം:

. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗ്(Business Bay Crossing, on Al Khail Road).
. അൽ സഫ സൗത്ത് ഷെയ്ഖ് സായിദ് റോഡിൽ, അൽ മൈദാൻ, ഉമ്മുൽ ഷെയ്ഫ് തെരുവുകൾക്കിടയിൽ(Al Safa South on Sheikh Zayed Road, between Al Meydan and Umm Al Sheif streets).

  1. പുതിയ ഗേറ്റുകൾ എപ്പോൾ പ്രവർത്തനക്ഷമമാകും?

. 2024 നവംബറോടെ രണ്ട് ഗേറ്റുകളും പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് ആർ.ടി.എ

  1. അൽ സഫയിൽ ഇതിനകം ഒരു സാലിക് ഗേറ്റ് ഉണ്ട്, അങ്ങനെയെങ്കിൽ രണ്ട് തവണ ചാർജ്ജ് നൽകേണ്ടി വരുമോ?

. ഇല്ല, നിങ്ങൾ രണ്ട് ഗേറ്റുകളും കടന്നാൽ – ആർ.ടി.എയുടെ അറിയിപ്പ് പ്രകാരം അൽ സഫ സൗത്ത്, നോർത്ത് ഒരു മണിക്കൂറിനുള്ളിൽ കടന്നാൽ നിങ്ങളിൽ നിന്ന് ഒരു തവണ മാത്രമേ നിരക്ക് ഈടാക്കൂ.

. അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത് എന്നിവിടങ്ങളിലെ ടോൾ ഗേറ്റുകൾക്ക് നിലവിലുള്ള സംവിധാനത്തിന് സമാനമാണ് ഈ സംവിധാനം. ഒരു മണിക്കൂറിനുള്ളിൽ ആ രണ്ട് ഗേറ്റുകളും ഒരു ദിശയിലേക്ക് കടന്നാൽ നിങ്ങളിൽ നിന്ന് ഒരു തവണ മാത്രമേ ചാർജ് ചെയ്യപ്പെടുകയുള്ളൂ.

  1. പുതിയ സാലിക് ഗേറ്റുകൾക്കുള്ള ബദൽ റൂട്ടുകൾ ഏതൊക്കെയാണ്?

. ആർ.ടി.എ അറിയിപ്പ് പ്രകാരം, പുതിയ ഗേറ്റുകൾക്ക് ബദലായുള്ള റൂട്ടുകൾ ഇവയാണ്:

അൽ സഫ സൗത്ത് സാലിക്ക് ടോൾ ഗേറ്റിന് സമീപമുള്ള ഇതര റൂട്ടുകൾ:

  1. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311)
  2. ദുബായ്-അൽ ഐൻ റോഡ് (E66)
  3. റാസ് അൽ ഖോർ റോഡ് (E44)
  4. അൽ മനാമ സ്ട്രീറ്റ് (D77/D67)

5. ആർടിഎ ഡൈനാമിക് അല്ലെങ്കിൽ ഫ്ലെക്സിബിൾ ടോൾ ചാർജുകൾ അവതരിപ്പിക്കുമോ?

2022-ൽ, സാലിക് ടോൾ ഗേറ്റുകൾക്ക് ഡൈനാമിക് പ്രൈസിംഗ് ഓപ്ഷൻ പരിഗണിക്കുന്നതായി ആർടിഎ അറിയിച്ചു. റോഡ് ഉപയോഗത്തെയും
ഒരു ദിവസത്തിലെ സമയത്തെയും ആശ്രയിച്ച് വ്യത്യസ്ത ടോൾ നിരക്കുകൾ പ്രയോഗിക്കുന്ന ഒരു സംവിധാനത്തെ ഡൈനാമിക് പ്രൈസിംഗ് എന്നാണ് പറയുന്നത്. ഇങ്ങനെ പെട്ടന്ന് ടോൾ ​ഗേറ്റുകൾ വഴി കടന്നു പോകാനുള്ളവർക്ക് ഡൈനാമിക് പ്രൈസിംഗ് ഉപയോ​ഗിക്കാം. എന്നാൽ നിരക്കിൽ വർധനവുണ്ടാകും.

You May Also Like

More From Author

+ There are no comments

Add yours