യു.എ.ഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത; തൊഴിൽ മേഖലയിൽ വൻ കുതിച്ചു ചാട്ടം; സ്വകാര്യ മേഖലയിൽ 10% വളർച്ച, ഐ.ടി മേഖലയിൽ 77%

1 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾ കഴിഞ്ഞ വർഷം 10 ശതമാനത്തിലധികം വളർച്ച നേടിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം യു.എ.ഇയുടെ തൊഴിൽ വിപണിയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ 7.86 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്ഥാനക്കയറ്റവും പലർക്കും ഇതോടൊപ്പം ലഭിച്ചതായി പറയുന്നു.

ഒബ്സർവേറ്ററിയുടെ കണക്കനുസരിച്ച് 2023 ൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വളർച്ചയിൽ മുൻനിര മേഖലകൾ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചു:

  • ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ – 77 ശതമാനം വളർച്ചാ നിരക്ക്
  • പ്രൊഫഷണൽ, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ – 30 ശതമാനം വളർച്ചാ നിരക്ക്
  • അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സേവന പ്രവർത്തനങ്ങൾ – 30 ശതമാനം വളർച്ചാ നിരക്ക്
  • റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ – 26 ശതമാനം വളർച്ചാ നിരക്ക്
  • കൃഷിയും മത്സ്യബന്ധനവും – 19 ശതമാനം വളർച്ചാ നിരക്ക്

കഴിഞ്ഞ വർഷം സ്ത്രീകൾ ഏറ്റവും കൂടുതൽ നിയമനം നേടിയ മേഖലകളും MOHRE പട്ടികപ്പെടുത്തി:

  1. മാർക്കറ്റിം​ഗ്, സെയിൽസ്
  2. ക്ലറിക്കൽ സപ്പോർട്ട് വർക്കർമാർ
  3. ബ്യൂട്ടീഷ്യൻമാരും അനുബന്ധ ജോലികളും
  4. ബിസിനസ് സേവനങ്ങളും അഡ്മിനിസ്ട്രേഷൻ മാനേജർമാരും
  5. ഷോപ്പ് – സെയിൽസ് വുമൺസ്
  6. നഴ്സിംഗ് പ്രൊഫഷണലുകൾ
  7. അഡ്മിനിസ്ട്രേറ്റീവ്, പ്രത്യേക സേവനങ്ങൾ
  8. കോൾ സെന്റർ തൊഴിലാളികൾ
  9. ഫിനാൻസ് പ്രൊഫഷണലുകൾ
  10. സെയിൽസ്, മാർക്കറ്റിംഗ്, ഡെവലപ്‌മെന്റ് മാനേജർമാർ

യു.എ.ഇയിൽ ജോലി അന്വേഷിക്കുന്നുണ്ടെങ്കിൽ ഇത്തരം മേഖലകളിൽ ഇനിയുമേറെ അവസരങ്ങളുണ്ടെന്നും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE)വ്യക്തമാക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours