ദുബായ്: ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് സുരക്ഷിതവും സൗഹാർദ്ദപരവുമായ സേവനം നൽകുന്നതിന് പ്രതിജ്ഞാബദ്ധരായ ദുബായ് പോലീസ് സേനയ്ക്ക് ദുബായ് ഓട്ടിസം സെന്ററിന്റെ ഓട്ടിസം ഫ്രണ്ട്‌ലി സർട്ടിഫിക്കറ്റ് (എഎഫ്‌സി) സമ്മാനിച്ചു. സർട്ടിഫിക്കറ്റ് (എഎഫ്‌സി) ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഏറ്റുവാങ്ങി
ഓട്ടിസം ബാധിച്ച ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉദ്യോഗസ്ഥർ, സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ദുബായ് പോലീസ് നിറവേറ്റിയതായി അംഗീകരിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റാണ് നൽകിയത്.
ഓട്ടിസം ബാധിതരെ ഉൾക്കൊള്ളാനുള്ള സേനയുടെ അചഞ്ചലമായ സമർപ്പണമാണ് ഈ നേട്ടത്തിന് കാരണമെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ മർറി പറഞ്ഞു. ഈ പ്രതിബദ്ധത, സുസ്ഥിര വികസനം, നിശ്ചയദാർഢ്യത്തോടെ ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ദേശീയ നയം എന്നിങ്ങനെയുള്ള ദുബായ് പോലീസിന്റെ സേവനങ്ങളുടെ ആഹ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഏത് പ്രതിസന്ധിയിലും നിശ്ചയദാർഢ്യമുള്ള വ്യക്തികൾക്ക് സൗഹൃദപരവും പിന്തുണ നൽകുന്നതുമായ സ്ഥാപനമാകാനുള്ള ദുബായ് പോലീസിന്റെ സമർപ്പണത്തെ ഇത് ശക്തിപ്പെടുത്തുന്നു, ”അദ്ദേഹം പറഞ്ഞു.
ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് സ്റ്റേഷനുകളിൽ ആക്സസ് ചെയ്യാവുന്ന സേവനങ്ങൾ ഉറപ്പാക്കിയതിന് ദുബായ് ഓട്ടിസം സെന്റർ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഇമാദി ദുബായ് പോലീസിനോട് നന്ദി പറഞ്ഞു. ദുബായിയെ സൗഹൃദ നഗരമാക്കാനുള്ള നേതൃത്വത്തിന്റെ പ്രയത്നത്തിൽ ഒത്തുചേർന്ന് പ്രവർത്തിക്കുന്നവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
+ There are no comments
Add yours