പുതിയ സാലിക് ടോൾ ​ഗേറ്റുകൾ; അനുകൂലിച്ചും പ്രതികൂലിച്ചും ദുബായ് നിവാസികൾ

0 min read
Spread the love

ദുബായ്: എമിറേറ്റിലെ റോഡുകളിലേക്ക് രണ്ട് പുതിയ സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്ന വാർത്ത കേട്ടാണ് ദുബായ് നിവാസികൾ വെള്ളിയാഴ്ച ഉണർന്നത്. അവർ ഭൂരിഭാഗവും ഞെട്ടലോടെയും ആശങ്കയോടെയും പ്രതികരിച്ചപ്പോൾ, മറ്റുള്ളവർ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെങ്കിൽ എത്ര വലിയ തുകയും ടോൾ ​ഗേറ്റിൽ അടയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

ഒരു കാർ യാത്രയിലൂടെ ​ഗതാ​ഗത ചിലവ് ചുരുക്കാൻ സാധിക്കുമെങ്കിലും ടോൾ ​ഗേറ്റിൽ ദിവസേനെ നൽകേണ്ടി വരുന്ന തുക കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ദുബായിലെ പൊതുഗതാഗതം ട്രാഫിക്കും പാർക്കിംഗ് തടസ്സങ്ങളും കൂടാതെ നഗരം ചുറ്റി സഞ്ചരിക്കാനുള്ള മാർ​ഗമായി ടോൾ ​ഗേറ്റുകൾ വന്നാൽ സാധിക്കുമെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്.

അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ഗേറ്റുകൾ സ്ഥാപിക്കുന്നത്. ദുബായിലെ തന്നെ പ്രധാനപ്പെട്ട രണ്ട് റോഡുകളാണിത്. ഒരു ദിവസം നിരവധി വാഹനങ്ങൾ ഇതുവഴി കടന്ന് പോകുന്നുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് താമസ സ്ഥലത്ത് നിന്നും പോകുന്നവരും തിരികെ വരുന്നവരുമാണ് ഏറിയ പങ്കും. ഇത്തരക്കാർക്കാണ് പുതിയ ടോൾ ​ഗോറ്റുകൾ വലിയ വെല്ലുവിളിയാകുന്നത്.

ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സു​ഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതെന്ന് സാലിക് കമ്പനി പറഞ്ഞിരുന്നു. 2024 നവംബറോടെ പുതിയ ​ഗേറ്റുകളുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours