14-ാമത് ദുബായ് ഗ്ലോബ് സോക്കർ അവാർഡ് ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

1 min read
Spread the love

ദുബായ്: ദുബായ് ഇന്റർനാഷണൽ സ്പോർട്സ് കോൺഫറൻസിന്റെ ഭാഗമായി 14-ാമത് ദുബായ് ഗ്ലോബ് സോക്കർ അവാർഡ് പാം ജുമൈറയിലെ അറ്റ്ലാന്റിസ് റിസോർട്ടിൽ വെച്ച് നടന്നു.

ലോകമെമ്പാടുമുള്ള മുൻനിര ഫുട്ബോൾ താരങ്ങൾ കഴിഞ്ഞ വർഷത്തെ തങ്ങളുടെ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങാനായി എത്തി. ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mansoor bin Mohammed bin Rashid Al Maktoum) അവാർഡുകൾ വിതരണം ചെയ്തു.

ഫുട്ബോൾ കായിക താരങ്ങൾ ഓരോ ദേശത്തും രാജ്യത്തുമുള്ള ഒട്ടനേകം ആരാധകരുടെ ഹൃദയത്തിൽ ജീവിക്കുന്നവരാണെന്നും അവർക്കായി കൂടിയാണ് പ്രിയതാരങ്ങൾക്ക് അവാർഡ് നൽകുന്നതെന്നും ദുബായ് സ്‌പോർട്‌സ് കൗൺസിൽ വ്യക്തമാക്കി.

ഈ സീസണിലെ മികച്ച പ്രകടനത്തിന് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ മികച്ച ഗോൾ സ്‌കോററിനുള്ള ഗ്ലോബ് സോക്കർ മറഡോണ അവാർഡ് ഉൾപ്പെടെ മൂന്ന് അവാർഡുകൾ നേടി.

മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗ്വാർഡിയോളയ്ക്ക് ലഭിച്ചു.

കൂടാതെ, റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാം എമർജിംഗ് പ്ലെയർ ആയി, ബാഴ്‌സലോണയുടെ ഐറ്റാന ബോൺമതി മികച്ച വനിതാ കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈജിപ്ഷ്യൻ ടീം അൽ അഹ്‌ലി മികച്ച മിഡിൽ ഈസ്റ്റ് ക്ലബ്ബായി ആദരിക്കപ്പെട്ടു.

You May Also Like

More From Author

+ There are no comments

Add yours