മരണാനന്തര ചടങ്ങുകളും, ഡെത്ത് സർട്ടിഫിക്കറ്റ് നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി

1 min read
Spread the love

അബുദാബി: മരണശേഷം നടക്കുന്ന സംസ്കാര ചടങ്ങുകളും മരണ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി. സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് – അബുദാബി (DoH) നടത്തുന്ന ‘സനാദ്കോം’ സംരംഭത്തിലൂടെയാണ് മരണ ശേഷമുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നത്.

എമിറേറ്റിലെ ഏഴ് സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ ഡിജിറ്റലായി ഏകീകരിക്കുന്ന ഈ സംരംഭം ആദ്യം ആരംഭിക്കുന്നത് എമിറേറ്റിസിലാണ്. പിന്നീടുള്ള മറ്റ് താമസക്കാരെയും ഉൾപ്പെടുത്തി സനാദ്കോം വിപുലീകരിക്കും. മരണമടഞ്ഞ യു.എ.ഇ പൗരന്മാരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള അബുദാബി സർക്കാരിന്റെ തീരുമാനമാണ് പുതിയ പദ്ധതിക്ക് പിന്നിൽ.

മരണപ്പെട്ടയാളുടെ കുടുംബങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനും എമിറാത്തി കുടുംബാംഗം മരണപ്പെടുമ്പോൾ അയാളുടെ കുടുംബത്തെ പിന്തുണയ്ക്കാനുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും സനാദ്കോം ലക്ഷ്യമിടുന്നു.

കുടുംബാം​ഗത്തിന്റെ മരണ ശേഷം ബന്ധുക്കളാരും സർക്കാർ സ്ഥാപനങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും ഓരോ കേസിന്റെ അടിസ്ഥാനത്തിൽ ദുഃഖിതരായ കുടുംബങ്ങളെ സഹായിക്കാൻ സംയുക്ത സർക്കാർ സപ്പോർട്ട് ടീമിൽ നിന്നുള്ള ഒരു പ്രതിനിധിയെ നിയോഗിക്കുമെന്നും ഒരു ഫോൺ കോളിൽ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകുന്ന സംവിധാനമുണ്ടാക്കുമെന്നും സർക്കാർ ഉറപ്പ് നൽകുന്നു.

You May Also Like

More From Author

+ There are no comments

Add yours