എഞ്ചിന് തീപിടിച്ചു; പുറപ്പെട്ടതിന് തൊട്ടുപിന്നാലെ അറ്റ്ലസ് എയർ ബോയിംഗ് 747-8 കാർഗോ വിമാനം തിരിച്ചിറക്കി

1 min read
Spread the love

അറ്റ്ലസ് എയർ ബോയിംഗ് 747-8 കാർഗോ വിമാനം എഞ്ചിൻ തീപിടുത്തത്തെ തുടർന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മിയാമിയിൽ അടിയന്തരമായി തിരിച്ചിറക്കി. അഞ്ച് ജീവനക്കാരുമായി വിമാനം സുരക്ഷിതമായി തിരിച്ചെത്തി, ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം നടത്തിവരികയാണ്. പരിശോധനയിൽ എഞ്ചിന് മുകളിൽ ഒരു സോഫ്റ്റ്ബോൾ വലിപ്പത്തിലുള്ള ദ്വാരം കാണപ്പെട്ടതായി FAA പറഞ്ഞു.

ജീവനക്കാരെല്ലാവരും സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഞങ്ങളും എന്താണ് സംഭവിച്ചതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് വിമാന കമ്പനി അധികൃതരും വ്യക്തമാക്കി. അറ്റ്‌ലസിനെ പിന്തുണയ്ക്കുന്നുവെന്നും ഈ സംഭവത്തെക്കുറിച്ചുള്ള എൻടിഎസ്ബി അന്വേഷണം പൂർത്തിയാകാനായി കാത്തിരിക്കുകയാണെന്നും ബോയിംഗ് പറഞ്ഞു.

അറ്റ്ലസ് ബോയിംഗ് 747-8-ന് എട്ട് വർഷം പഴക്കമുണ്ട്, നാല് ജനറൽ ഇലക്ട്രിക് ജിഎൻഎക്സ് എഞ്ചിനുകളാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ജനുവരി 2 ന്, ജപ്പാൻ എയർലൈൻസ് നടത്തുന്ന എയർബസ് എ 350 പാസഞ്ചർ വിമാനം ടോക്കിയോയിൽ കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ച് അഞ്ച് ക്രൂ അംഗങ്ങൾ മരിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു ബോയിംഗ് 737 മാക്സ് 9 ജെറ്റ് ഒരു ക്യാബിൻ പാനൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി, ഇത് സുരക്ഷാ പരിശോധനകൾക്കായി 171 ജെറ്റുകൾ താൽക്കാലികമായി നിലത്തിറക്കാൻ FAA ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ മറ്റൊരപകടം കൂടി എഞ്ചിന് തീപ്പിടിച്ചതിനെ തുടർന്ന് സംഭവിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours