ദുബായ്: ദുബായിലുടനീളം യാത്രയ്ക്കുപയോഗിക്കുന്ന നോൾ കാർഡുകൾ റീചാർജ്ജ് ചെയ്യുന്നതിനുള്ള മിനിമം തുക 20 ദിർഹമായി വർധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ദുബായ് ആർ.ടി.എയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടെയുള്ള ക്യൂ കുറയ്ക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. മറ്റ് ടോപ്പ് അപ്പ് കാർഡുകൾക്ക് കുറഞ്ഞ തുക 5 ദിർഹം ആയി തന്നെ തുടരുന്നു.
ടിക്കറ്റിംഗ് ഓഫീസുകൾക്ക് പുറമെ, യാത്രക്കാർക്ക് 20 ദിർഹത്തിൽ താഴെയുള്ള നോൾ കാർഡ് റീചാർജ് ചെയ്യാനുള്ള ചില വഴികൾ ഇങ്ങനെയാണ്….,
നോൾ പേ(Nol Pay)
യാത്രക്കാർക്ക് അവരുടെ നോൾ കാർഡുകൾ റീചാർജ്ജ് ചെയ്യാൻ നോൾ പേ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് റീചാർജ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന പോയിന്റുകൾ ചേർത്ത് വെച്ച് പിന്നീട് നോൾ ബാലൻസായി ഉപയോഗിക്കാം. വിവിധ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയിലും മറ്റും അവ ഉപയോഗിക്കാനാകും.
ആർ.ടി.എ ആപ്ലിക്കേഷൻ(RTA application)
നോൾ കാർഡുകൾ റീചാർജ്ജ് ചെയ്യാൻ ആർ.ടി.എ ആപ്ലിക്കേഷനും ഉപയോഗിക്കാം. ഈ ആപ്ലിക്കേഷൻ മറ്റ് യാത്രാ സൗകര്യങ്ങൾക്കും ഉപയോഗിക്കാം.
ഷെൽ(S’hail)
മെട്രോ മുതൽ ടാക്സികൾ വരെയുള്ള എല്ലാ ആർ.ടി.എ പൊതുഗതാഗത സേവനങ്ങൾക്കുമുള്ള ഒരു പ്ലാറ്റ്‍ഫോമാണ് ഈ ആപ്ലിക്കേഷൻ. നോൾ കാർഡുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകൾക്കൊപ്പം നോൾ ബാലൻസ് പരിശോധിക്കാനും റീചാർജ് ചെയ്യാനും യാത്രക്കാർ ഈ ആപ്പ് ഉപയോഗിക്കുന്നു.
ഇവ കൂടാതെ ടിക്കറ്റ് വെൻഡിംഗ് മെഷീൻ, സോളാർ ടോപ്പ് അപ്പ് മെഷീൻസ്, ആർ.ടി.എ വെബ്സൈറ്റ്, മഹ്ബൂബ് ചാറ്റ് ബോട്ട് എന്നിവ ഉപയോഗിച്ചും നോൾ കാർഡുകൾ റീചാർജ് ചെയ്യാൻ സാധിക്കും
+ There are no comments
Add yours