പൗരത്വം നേടാൻ വ്യാജരേഖ; ചരിത്രത്തിലാദ്യമായി ഈ കുറ്റത്തിന് ഒരാളെ ശിക്ഷിച്ച് കുവൈറ്റ് കോടതി

1 min read
Spread the love

കുവൈറ്റ്: നിയമവിരുദ്ധമായി പൗരത്വം നേടുന്നതിനായി വ്യാജരേഖ ചമച്ചുവെന്ന കുറ്റത്തിന് കുവൈറ്റ് കോടതി ആദ്യമായി ബിദൂൺ (രേഖയില്ലാത്ത ഒരാൾ) മനുഷ്യനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്.

കുവൈറ്റ് പൗരൻ എന്ന നിലയിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകാൻ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയത്തെ സ്വാധിനിച്ച് 1972 ലെ കോടതി വിധി വ്യാജമായി നിർമ്മിച്ചതിനാണ് പ്രതിയെ ശിക്ഷിച്ചത്.

മരിച്ചുപോയ പിതാവിന് പൗരത്വം അനുവദിച്ച് നൽകിയ അന്തിമ വിധി നടപ്പാക്കാൻ കുവൈറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്‌സി(Kuwaiti General Department of Nationality and Travel Documents )നോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് യുവാവിന്റെ നിയമവിരുദ്ധമായ പ്രവൃത്തി വെളിപ്പെട്ടത്.

ആരോപണവിധേയമായ വിധി പരിശോധിച്ചപ്പോൾ, വ്യാജമാണെന്ന് അധികൃതർ കണ്ടെത്തി, അപേക്ഷകനെ ക്രിമിനൽ കോടതിയിൽ വിചാരണയ്ക്ക് റഫർ ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours