1000 ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൽമാൻ രാജാവ്

1 min read
Spread the love

റിയാദ്: ഈ വർഷം എത്തുന്ന ആയിരം ഉംറ തീർത്ഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവി( King Salman bin Abdul Aziz)ന്റെ അനുമതി. ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയമാണ് ഹജജ്, ഉംറ, സന്ദർശനം എന്നിവയ്ക്കായുള്ള മക്ക, മദീന ഹറമുകളുടെ അതിഥികളെ സ്വീകരിക്കാനുള്ള പദ്ധതി നടപ്പാക്കുക.

പദ്ധതി നടപ്പാക്കുന്നതിൽ മുഹമ്മദ് ബിൻ സൽമാൻ രാജാവിനോടും മന്ത്രി ഷെയ്ഖ് അബ്ദുൾ ലത്തീഫ് അൽ ഷൈഖ്(Sheikh Abdul Latif Al Sheikh) നന്ദി അറിയിച്ചു. ഉംറ പദ്ധതിയുടെ ഭാഗമായി ഭരണാധികാരികളുടെ അതിഥികളായി വിവിധ രാജ്യങ്ങളിലുള്ള ഇസ്ലാം മത പണ്ഡിതർ, മറ്റ് വ്യക്തികൾ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ തുടങ്ങി 1,000 പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങൾക്കാണ് മക്കയിൽ ഉംറ നിർവഹിക്കാനും മദീനയിൽ പ്രവാചക പള്ളിയിൽ പ്രാർഥിക്കാനും എത്തുക.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും അതോടൊപ്പം ഉംറ നിർവഹിക്കുവാനെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനും കർമ്മങ്ങൾ ചെയ്ത് സുരക്ഷിതമായി തിരികെ പോകാനും എല്ലാ വിശ്വസികൾക്കും സാധിക്കട്ടെയെന്ന് മന്ത്രി ഷെയ്ഖ് അബ്ദുൾ ലത്തീഫ് പറ‍ഞ്ഞു

You May Also Like

More From Author

+ There are no comments

Add yours