എല്ലാ പിന്തുണയും പലസ്തീന് മാത്രം; പിന്തുണ തുടരുമെന്ന് ദുബായ് ഭരണാധികാരി

1 min read
Spread the love

ദുബായ്: പലസ്തീൻ ജനതയ്ക്കുള്ള എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് യു.എ.ഇ വൈസ് ​പ്രസിഡൻറും ​പ്രധാന​മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum)

ദുബായിൽ ആരംഭിച്ച അറബ് സ്ട്രാറ്റജിക്​ ഫോറം(Arab Strategic Forum) 2024ൽ​ പങ്കെടുത്ത​ ശേഷം എക്സിലൂടെയാണ് അദ്ദേഹം ​ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയെ കെട്ടിപ്പടുക്കുന്നതിന് ​മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പുതു​വർഷത്തിൽ മേഖല​യുടെ സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ ഭാ​വി​യെ മു​ൻ​കൂ​ട്ടി​ക്കാ​ണു​ക​യാ​ണ്​ അ​റ​ബ്​ സ്​​ട്രാ​റ്റ​ജി​ക്​ ഫോ​റം ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ന​മ്മു​ടെ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും പ​രി​ശ്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ക​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​ങ്ങൾ വേ​ണമെന്നും ഷൈഖ്​ മുഹമ്മദ്​ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് പ​ല​സ്തീ​ൻ വി​ഷ​യത്തി​ൽ അദ്ദേഹം നിലപാട് ആവർത്തിച്ചത്.

യു​ദ്ധം ആ​രം​ഭി​ച്ച ഒ​ക്​​ടോ​ബ​ർ​ മു​ത​ൽ ​ഗാസ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി വി​വി​ധ പ​ദ്ധ​തി​ക​ൾ യു.​എ.​ഇ ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. ഇ​തി​ന​കം 150ഓ​ളം വി​മാ​ന​ങ്ങ​ളി​ലാ​യി ട​ൺ ക​ണ​ക്കി​ന്​ ഭ​ക്ഷ​ണ​വും മെ​ഡി​ക്ക​ൽ, റി​ലീ​ഫ് ​വ​സ്തു​ക്ക​ളും അ​ട​ക്കം യു.എ.ഇ ​ഗാസയിൽ എത്തിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours