അന്യായ വില ഈടാക്കിയാൽ ഇനി ശക്തമായ നടപടി; കൃത്രിമ വില വർദ്ധനവിനെതിരെ കുവൈറ്റ്

0 min read
Spread the love

കുവൈറ്റ്: കുവൈറ്റിൽ വ്യാപാര മേഖലയിൽ അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ പലരീതിയിൽ വില വർദ്ധിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇനിയത് ഉണ്ടാകില്ല. സാധനങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ ഈടാക്കിയാൽ അത്തരം കച്ചവടക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം.

പ്രദേശത്തെ പ്രധാന മാർക്കറ്റായ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ 160 വ്യാപാര സ്ഥാപനങ്ങളിലായി കഴിഞ്ഞ ദിവസം പ്രൈസ് മോണിറ്ററിംഗ് ടീം പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ അപ്പോൾ തന്നെ അടച്ചു പൂട്ടുന്ന തരത്തിലുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്ന് വാണിജ്യ മന്ത്രാലയം വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.

ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ കർശന നടപടി എടുത്ത ശേഷം കച്ചവടം ചെയ്യാനുള്ള ലൈസൻസ് റദ്ദാക്കുമെന്നും, അന്യായമായ വിലവർധന കണ്ടാൽ ഉപഭോക്താക്കൾ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ, വാണിജ്യ മന്ത്രാലയം വഴിയേോ പരാതിപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി

You May Also Like

More From Author

+ There are no comments

Add yours