മലയാളികൾക്ക് പുതുവർഷ സമ്മാനവുമായി ഇത്തിഹാദ്; ദുബായിൽ നിന്ന് കേരളത്തിലേക്ക് 2 വിമാനങ്ങൾ കൂടി

1 min read
Spread the love

അബുദാബി: പുതുവർഷത്തിൽ മലയാളിപ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസാണ് പുതുവർഷത്തിൽ ആരംഭിച്ചത്.

രണ്ട് വിമാനങ്ങളേയും ഇന്നലെ വാട്ടർ സല്യൂട്ട് നൽകി വിമാനത്താവളങ്ങളിൽ എതിരേറ്റു. ഓരോ ലക്ഷ്യസ്ഥാനത്തേക്കുമുള്ള ഈ നോൺ-സ്റ്റോപ്പ് സർവീസുകൾ ഇത്തിഹാദ് നൽകുന്ന മൊത്തം ഇന്ത്യൻ സർവീസുകളുടെ എണ്ണം 10 ആയി ഉയർത്തി. നിലവിൽ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയർവേയ്‌സ് സർവീസ് നടത്തുന്നത്. പ്രതിദിനം ഓരോ സർവീസുകളായിരിക്കും ആദ്യഘട്ടത്തിൽ ആരംഭിക്കുക.

എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 2.40-ന് അബുദാബിയിൽ നിന്ന് ആരംഭിച്ച് രാത്രി 8 മണിയോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് ഒരു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് രാത്രി 9.30-ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം അർധരാത്രി 12 മണിയോടെ അബുദാബിയിൽ തിരിച്ചെത്തും. എയർ ക്രാഫ്റ്റ് എയർ ബസ് 320 ആണ് കോഴിക്കോടേയ്ക്ക് സർവീസ് നടത്തുന്നത്.

ഇതിൽ എട്ട് ബിസിനസ് ക്ലാസ് സീറ്റും 157 ഇക്കോണമി സീറ്റുകളും ആണ് ഉള്ളത്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാൻഡിംഗ് നിരോധിച്ചതിനെ തുടർന്ന് 2022 ജൂണിലാണ് ഇത്തിഹാദ് സർവീസ് അവസാനിപ്പിച്ചത്. തിരുവനന്തപുരം റൂട്ടിൽ എയർ ക്രാഫ്റ്റ് എയർ ബസ് 321 ആണ് സർവീസ് നടത്തുന്നത്. പുലർച്ചെ 3.20-ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും.

രാവിലെ 10.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55-ന് അബുദാബിയിൽ തിരിച്ചെത്തും. ഏഴ് കിലോ മുതൽ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാൻ സാധിക്കും വിധം വിവിധ നിരക്കുകളിൽ ഇത്തിഹാദ് എയർവേസിൽ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാൻഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം പുതിയ സർവീസുകൾക്കായി ദുബായിൽ നിന്ന് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours