സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

0 min read
Spread the love

ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവത്കരണം സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകിയത്.

തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിനായി തൊഴിൽ മന്ത്രാലയം നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് ഇതിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്നത്.

സ്വകാര്യ മേഖലയിൽ തൊഴിൽ സൃഷ്ട്ടിക്കുന്നതിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും മന്ത്രാലയം വിശദീകരിച്ചു. വിദ്യാഭ്യാസം കൂടുതലുള്ള ഉദ്യോഗാർഥികൾക്ക് തൊഴിൽ കൂടുതൽ ആകർഷകമാക്കാൻ വേണ്ടിയുള്ള പദ്ധതികൾ ആണ് കൊണ്ടുവരുന്നത്. സ്വദേശികൾക്ക് തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുന്നതിന് നിരവധി പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വദേശി ജീവനക്കാരുടെ പ്രഫഷണൽ മികവ് മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും. തൊഴിൽ വിപണിയിൽ യോഗ്യരായ സ്വദേശി വ്യക്തികളുടെ സാന്നിധ്യം വർധിപ്പിക്കും.

You May Also Like

More From Author

+ There are no comments

Add yours