കുവൈറ്റിൽ കൊവിഡ്-19 വകഭേദം ജെ.എൻ.1 സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രാലയം

0 min read
Spread the love

കുവൈറ്റ്: കൊവിഡ് 19ന്റെ പുതിയ വകഭേദം ജെഎൻ.1 വേരിയന്റ് കുവൈറ്റിൽ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്ഥിതിഗതികൾ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവും ഹെൽത്ത് കമ്മ്യൂണിക്കേഷൻ സെന്റർ ഡയറക്ടറുമായ ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. രോഗബാധയുണ്ടെന്ന് തോന്നുന്നവർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും വൈദ്യസഹായം തേടുകയും വേണമെന്ന് അദ്ദേഹം നിർദേശിച്ചു. ലക്ഷണങ്ങൾ കൂടുതൽ ദിവസം നിലനിൽക്കുകയോ തീവ്രത വർധിക്കുകയോ ചെയ്യുമ്പോൾ നിർബന്ധമായും ആശുപത്രിയിൽ പോകണമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് കൊവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് പ്രത്യേക സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. പരിശോധനകളുടെ ഫലമായി ജെഎൻ.1 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരം വകഭേദങ്ങൾ കണ്ടെത്തുന്നത് പ്രവചനാതീതമാണ്. എന്നാൽ ഇപ്പോൾ അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours