സൗദി: എല്ലാ രാജ്യങ്ങളും വരുമാനത്തിന്റെ പുതിയ സ്രോതസ് ആയി കണ്ടെത്തിയിരിക്കുന്നത് ടൂറിസം മേഖലയാണ്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമെല്ലാം മാലോകരെ അറിയിക്കാനും അതുവഴി സഞ്ചാരികളെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികൾ അവതരിപ്പിക്കുകയാണ് രാജ്യങ്ങൾ.
ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലാന്റുമെല്ലാം ഇന്ത്യക്കാർക്ക് വിസ ഇളവ് നൽകിയതും ഈ ലക്ഷ്യത്തോടെയാണ്.വിദേശികളെ ആകർഷിപ്പിക്കാൻ വിനോദ സഞ്ചാര മേഖലകൾ നവീകരിക്കുന്നതിൽ കൂടുതൽ രാജ്യങ്ങൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. തൊഴിൽ സാധ്യതകൾ വർധിക്കുന്നതും വൻതോതിൽ വരുമാനം ലഭിക്കുന്നതും ടൂറിസം വഴിയുള്ള നേട്ടമാണ്.
ഇപ്പോൾ തുർക്കി ഈ രംഗത്ത് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രാജ്യമാണ് തുർക്കി.ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ തുർക്കിയിലേക്ക് വരാനുള്ള സൗകര്യമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ നാല് രാജ്യങ്ങളും ജിസിസിയിൽ നിന്നാണ് എന്നതാണ് എടുത്തു പറയേണ്ടത്. ജിസിസി രാജ്യങ്ങളുമായി പഴയ പിണക്കം മാറ്റിവച്ച് ഐക്യപ്പെടുകയാണ് തുർക്കി. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഒമാൻ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ ഇളവ്.
സമീപ കാലം വരെ സൗദി അറേബ്യയുമായി പോരിലായിരുന്നു തുർക്കി. മുസ്ലിം ലോകത്തിന്റെ നേതൃത്വം ആർക്ക് എന്ന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കിടയിൽ അപ്രഖ്യാപിത കലഹം നിലനിൽക്കുന്നുണ്ട്. ഒരുകാലത്ത് തുർക്കിയിലെ ഖലീഫമാരെ ഔദ്യോഗിക നേതൃത്വമായി മുസ്ലിങ്ങൾ കരുതിയിരുന്നു.
എന്നാൽ ആധുനിക സൗദി അറേബ്യ ഇതിൽ നിന്ന് വ്യത്യസ്തമായ വഴി വെട്ടിയതാണ് തർക്കത്തിന്റെ അടിസ്ഥാനം.തുർക്കി പ്രസിഡന്റ് ഉർദുഗാൻ ജിസിസി രാജ്യങ്ങൾ സന്ദർശിച്ച് പിണക്കം മാറ്റിയതോടെ പരസ്പരം നിക്ഷേപ അന്തരീക്ഷം ഒരുങ്ങിയിട്ടുണ്ട്.
+ There are no comments
Add yours