കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം ടൂറിസം
രം​ഗത്തെ വളർച്ച

0 min read
Spread the love

ദോഹ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ വെനിസിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. കൂടാതെ ജൂലൈ 1 മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് പുതിയ സർവീസ് തുടങ്ങുകയും ചെയ്യും. കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വരുന്നതോടെ ദോഹയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകും.

വെനിസിലേക്കും ഹാംബർഗിലേക്കും ആഴ്ചയിൽ 7 വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും വെനീസിലേയ്ക്ക് കൂടുതൽ യാത്രക്കാരുണ്ടാകുമെന്നാണ് ഖത്തർ എയർവേഴ്സ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കും സർവീസുകൾ വർധിപ്പിക്കുന്നുണ്ട്. ഇതെല്ലാം കൂടുതൽ ആളുകളെ ദോഹയിലേക്ക് എത്തുക്കുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്.

ശൈത്യകാല ഷെഡ്യൂളിൽ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അടുത്തിടെയാണ് ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചത്. ദോഹയിൽ നിന്ന് ആംസ്റ്റർ ഡാം, ബാങ്കോക്ക്, ബാഴ്‌സലോന, ബൽഗ്രേഡ്, മിയാമി എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്.

നിലവിൽ ആഗോള തലത്തിലുള്ള 170 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേഴ്സ് സർവീസ് നടത്തുന്നത്. ദോഹയിൽ നിന്ന് ഇത്രയും നഗരങ്ങളിലേക്ക് ഖത്തർ എയർവെയ്സ് സർവീസ് നടത്തുന്നുണ്ടെങ്കിലും അത് വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours