റിയാദ്: തുടർച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.
ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും നിർത്തലാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാൻ വൈകുന്നതിന്റെ കാരണം ബോധിപ്പിക്കാൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ച സമയം 30 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചു. ജീവനക്കാർക്ക് കമ്പനിയുടെ ന്യായങ്ങൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള സമയപരിധിയും കുറച്ചിട്ടുണ്ട്.
നേരത്തെ വ്യക്തമാക്കിയ സമയപരിധിയായ ഏഴ് ദിവസത്തിൽ നിന്ന് മൂന്ന് ദിവസമായാണ് കുറച്ചത്. നിശ്ചിത കാലയളവിനുള്ളിൽ തൊഴിലാളി ന്യായീകരിക്കുന്നില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രതിനിധി സമർപ്പിച്ച ന്യായീകരണം സ്വയമേ പ്രോസസ്സ് ചെയ്യപ്പെടും.
+ There are no comments
Add yours