ഷാർജ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാർജ. എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാർജ ഭരണകൂടം.
വെള്ളി, ശനി, ഞായർ സർക്കാർ ജീവനക്കാർക്ക് അവധിയാണ്. ജനുവരി ഒന്നിലെ അവധി കൂടികൂട്ടിയാൽ നാലു ദിവസത്തെ അവധിയാണ് ലഭിക്കുക. ചൊവ്വാഴ്ച മുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും.
അറബ് രാജ്യങ്ങളിലെങ്ങും വിപുലമായ പരിപാടികളാണ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്നത്.
+ There are no comments
Add yours