ഏഷ്യൻ കപ്പിന് ദിവസങ്ങൾ മാത്രം; ​ഗതാ​ഗത സൗകര്യം ഉൾപ്പെടെ സജ്ജമാക്കി ഖത്തർ

1 min read
Spread the love

ഏഷ്യൻ കപ്പിന്റെ ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കി ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്(Muwassalat). 900 ബസുകളാണ് ഏഷ്യൻ കപ്പിൽ കാണികൾക്ക് സഞ്ചരിക്കാനായി ഒരുക്കിയിരിക്കുന്നത്

ഏഷ്യൻ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ യാത്രാ സംവിധാനങ്ങൾ പൂർണ സജ്ജമായിക്കഴിഞ്ഞു. ലോകകപ്പ് ഫുട്ബോളിലെ ആതിഥേയത്വം വഴി ലഭിച്ച അനുഭവ സമ്പത്തുമായാണ് മുവാസലാത്ത് നിരത്തിലിറങ്ങുന്നത്. 900 ബസിൽ അമ്പത് ശതമാനം വൈദ്യുത വാഹനങ്ങളായിരിക്കും. 50ലധികം രാജ്യങ്ങളിൽ നിന്നായി മികച്ച പരിശീലനം നേടിയ 1000 ഡ്രൈവർമാരും 500 സപ്പോർട്ട് ആൻഡ് ഗ്രൗണ്ട് സ്റ്റാഫും അടങ്ങുന്ന ശക്തമായ സംഘമാണ് ഏഷ്യൻ കപ്പിനായി ഒരുക്കിയിരിക്കുന്നത്.

ബസുകൾ ഇന്നലെ ട്രയൽ റൺ നടത്തിയിരുന്നു. അൽ ബെയ്ത്ത്, അൽ ജനൂബ്, അൽ തുമാമ, അബ്ദുല്ല ബിൻ ഖലീഫ എന്നീ പ്രധാന സ്റ്റേഡിയങ്ങളിലേക്കുള്ള പ്രത്യേക മെട്രോ ഷട്ടിൽ സേവനങ്ങളും ലുസൈൽ സ്റ്റേഡിയത്തിനായുള്ള പാർക്ക് ആൻഡ് റൈഡ് ഓപ്ഷനുകളും ഏഷ്യൻ കപ്പിന്റെ ഭാഗമായി ഏർപ്പെടുത്തുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours