ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുകയാണ്… എമിറേറ്റിലെ മിക്ക പ്രദേശങ്ങളെയും മഴ പ്രതീകൂലമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്… കനത്ത ഇടിമിന്നലൊടും കാറ്റോടും കൂടി പെയ്ത മഴയെത്തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. ഷാർജയിലും ദുബായിലുമടക്കം പല പ്രദേശങ്ങളും മഴവെള്ളത്തിൽ മുങ്ങി. മിക്കയിടത്തും ഗതാഗതം താറുമാറായി.
വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ മഴവെള്ളം റോഡുകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുന്നു….പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പൂർണമായും താളംതെറ്റി. ഇന്ന് മാത്രം 17ൽ ഏറെ സർവീസുകൾ റദ്ദാക്കി.
എമിറേറ്റ്സ് എയർലൈൻസ് ദുബായിൽ നിന്ന് കൊളംബോ, പെഷവാർ, ഫ്രാങ്ക്ഫർട്ട്, സെയ്ഷെൽസ്, മാലിദ്വീപ്, ഇൻചിയോൺ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. കൂടാതെ തെഹ്റാൻ, ദമാം, ബസ്ര, മസ്കത്ത്, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും മുടങ്ങി.
ഫ്ലൈ ദുബായ് നിരവധി റീജനൽ സർവീസുകൾ സമയം മാറ്റുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
യാത്രക്കാർക്കുള്ള നിർദ്ദേശങ്ങളും DXB അനൗൺസ് ചെയ്തിട്ടുണ്ട്.. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും സ്റ്റാറ്റസ് പരിശോധിക്കണം. റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ എയർപോർട്ടിലേക്ക് എത്താൻ ‘ദുബായ് മെട്രോ’ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

+ There are no comments
Add yours