ഷാർജ: ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാര്യാലയം അറിയിച്ചു.
ഇന്ന്(ചൊവ്വ) രാവിലെ 10ന് ഷാർജ കിങ് ഫൈസൽ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം അൽ ജബിൽ സെമിത്തേരിയിൽ ഖബറടക്കും. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് ഷാർജയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജയിലെ അൽ റുമൈല പ്രദേശത്തുള്ള ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മജ്‌ലിസിൽ അനുശോചനം അറിയിക്കാം.

+ There are no comments
Add yours