യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ ഒറ്റ സ്റ്റെപ്പിൽ സാധിക്കുന്ന ലളിതമായ സംവിധാനം അവതരിപ്പിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).
പുതിയ സംവിധാന പ്രകാരം, പാസ്‌പോർട്ട് സേവനങ്ങളിൽ ഉപയോഗിക്കുന്ന രീതിക്ക് സമാനമായി പുതുക്കുന്ന ഐഡി കാർഡിന്റെ സാധുതാ കാലാവധി അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് സ്വയമേവ നിർണയിക്കപ്പെടും. 21 വയസിന് മുകളിലുള്ള പൗരന്മാർക്ക് 10 വർഷം സാധുതയുള്ള ഐഡി കാർഡ് ലഭിക്കും, അതേസമയം 21 വയസിന് താഴെയുള്ളവർക്ക് അഞ്ച് വർഷത്തെ സാധുതയുള്ള ഐഡി ലഭിക്കും.
ഈ പുതിയ പ്രക്രിയ ഭരണപരമായ നടപടികൾ ലളിതമാക്കാനും, കാത്തിരിപ്പ് സമയം കുറയ്ക്കാനും, പൗരന്മാർക്ക് മെച്ചപ്പെട്ട സേവനം നൽകാനും ലക്ഷ്യമിടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒറ്റ ഘട്ടത്തിലുള്ള പുതുക്കൽ സേവനം ഇപ്പോൾ എല്ലാ ICP സേവന ചാനലുകളിലും ലഭ്യമാണ്. ഇത് രാജ്യവ്യാപകമായി എമിറാത്തികൾക്ക് വേഗമേറിയതും കാര്യക്ഷമവുമായ ഐഡി മാനേജ്മെന്റ് സാധ്യമാക്കുന്നു.

+ There are no comments
Add yours