അബുദാബിയിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിന് പതിനേഴു വർഷങ്ങൾക്ക് ശേഷം, വെറും 300 ദിർഹത്തിന്റെ ഫോൺ ബില്ലുകൾ അടയ്ക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ സിബിഐ ഒടുവിൽ ആരോപണവിധേയനായ കൊലയാളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം പ്രതിയായ ഇന്ദർ ജിത് സിങ്ങിനെതിരെ പ്രാദേശിക പ്രോസിക്യൂഷൻ ആരംഭിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ജൂൺ 27 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എക്സ് വഴി അപ്ഡേറ്റ് പോസ്റ്റ് ചെയ്തു
2008 ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബുദാബിയിൽ ഇന്ത്യക്കാരനായ രാമലിംഗം നടേശനെ ഇന്ദർജിത് സിങ് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. രാജ്യാന്തര സിം കാർഡുകളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാമലിംഗം ഇന്ദർജിത്തിന് ക്രെഡിറ്റിൽ സിം കാർഡുകൾ വിൽക്കാറുണ്ടായിരുന്നു. എന്നാൽ, കാലക്രമേണ ഇന്ദർജിത് പണം നൽകാതെ വരികയും കുടിശ്ശിക 300 ദിർഹത്തിൽ എത്തുകയും ചെയ്തു.
രാമലിംഗം ഇന്ദർജിത്തിന്റെ തൊഴിലുടമയോട് ശമ്പളത്തിൽ നിന്ന് കുടിശ്ശിക ഈടാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സിബിഐ പറയുന്നത്. ഇന്ദർജിത് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് രാമലിംഗത്തെ ആക്രമിക്കുകയും മാരകമായ പരുക്കേൽപ്പിക്കുകയും ചെയ്തു.
യുഎഇ അധികൃതരുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും സഹകരിച്ചാണ് സിബിഐ കേസിൽ തെളിവുകൾ ശേഖരിച്ചത്. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഏജൻസി ഔദ്യോഗിക കുറ്റപത്രം സമർപ്പിച്ചു.
+ There are no comments
Add yours