അബൂദബി: ‘ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി ടെററിസ്റ്റ് ഓർഗനൈസേഷൻ’ എന്നറിയപ്പെടുന്ന കേസിൽ ഉൾപ്പെട്ട 24 വ്യക്തികളെ സുപ്രീം കോടതി വീണ്ടും ശിക്ഷിച്ചു. ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി എന്ന ഭീകര സംഘടനയുമായി സഹകരിച്ചതിനും നിരോധിത അൽ ഇസ്ലാഹ് (റിഫോം) ഗ്രൂപ്പിന് ധനസഹായം നൽകിയതിനും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുകളും വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ജൂലൈ 10ന്, അബൂദബി ഫെഡറൽ അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിവിഷൻ ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി ഓർഗനൈസേഷന്റെ കേസിൽ ആറ് കമ്പനികളെയും തീവ്രവാദ മുസ്ലീം ബ്രദർഹുഡ് സംഘടനയിലെ 53 അംഗങ്ങളെയും കുറ്റക്കാരായി വിധിച്ചു.
ആജീവനാന്തം തടവ് മുതൽ 20 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താൻ കോടതി അവർക്ക് വിധിക്കുകയായിരുന്നു.
+ There are no comments
Add yours