യുഎഇ തീരത്ത് മുങ്ങിക്കൊണ്ടിരുന്ന വിനോദ സഞ്ചാര ബോട്ടിൽ നിന്ന് 13 പേരെ യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി. പൗരന്മാരും താമസക്കാരും സഞ്ചരിച്ചിരുന്ന ബോട്ടിൽ നിന്ന് അത്യാഹിതം സംഭവിച്ചുവെന്ന സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് നാഷണൽ സെൻറർ ഫോർ സെർച്ച് ആൻഡ് റെസ്ക്യൂവിൽ നിന്നും കോസ്റ്റ് ഗാർഡിൽ നിന്നുമുള്ള രക്ഷാ പ്രവർത്തകർ ഉടൻ സ്ഥലത്തെത്തി.
മുങ്ങിക്കൊണ്ടിരുന്ന ബോട്ടിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകാൻ ശേഷിയുള്ള പ്രത്യേക ബോട്ടുകളും എത്തിച്ചു. രക്ഷപ്പെടുത്തിയ യാത്രക്കാർക്ക് ഉടൻ വൈദ്യ ശുശ്രൂഷ നൽകി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉൾപ്പെട്ട ടീമുകളുടെ വേഗത്തിലുള്ള പ്രതികരണത്തെയും പ്രൊഫഷണലിസത്തെയും അധികാരികൾ പ്രശംസിച്ചു, രാജ്യത്തിൻറെ അടിയന്തര പ്രതികരണ യൂണിറ്റുകളുടെ തയ്യാറെടുപ്പും ഫലപ്രാപ്തിയും ഈ പ്രവർത്തനം എടുത്തുകാണിച്ചുവെന്ന് അവർ പറഞ്ഞു.
യുഎഇയിലെ ഉൾനാടൻ ജലാശയത്തിൽ ഒരു ചരക്ക് കപ്പൽ മുങ്ങിയതിനെത്തുടർന്ന് നാഷണൽ ഗാർഡ് മൂന്ന് ഏഷ്യക്കാരെ രക്ഷപ്പെടുത്തി. നാഷണൽ ഗാർഡ്, കോസ്റ്റ് ഗാർഡ്, സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റുകൾ എന്നിവയുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചത്.
+ There are no comments
Add yours